Advertisment

കോൺഗ്രസ്മാൻ സുവോസിക്ക് വേണ്ടി ഫണ്ട് സമാഹരണം സംഘടിപ്പിച്ചു

New Update
bjnhikjo9

ന്യൂയോർക്ക് : കോൺഗ്രസിലേക്ക് വീണ്ടും ജനവിധി തേടുന്ന ടോം സുവോസിക്കു വേണ്ടി ഗാർഡൻ സിറ്റിയിലെ മിൻ്റ്  റെസ്റ്റോറൻ്റിൽ ഇന്ത്യൻ അമേരിക്കൻ ബിസിനസ് അംഗങ്ങളും  കമ്മ്യൂണിറ്റി നേതാക്കളും ഫണ്ട് സമാഹരണം  സംഘടിപ്പിച്ചു.

Advertisment

മിൻ്റ് റെസ്റ്റോറന്റിന്റെ ഉടമകൂടിയായ ഗാരി സിക്ക, വരീന്ദർ ഭല്ല, ഡോ.പൂർണ അൽതൂരി, കളത്തിൽ വറുഗീസ്, കോശി തോമസ് എന്നിവർ യോഗത്തിൽ സംസാരിച്ചു.കോൺഗ്രസ് അംഗം സൂവോസി തൻ്റെ പ്രസംഗത്തിൽ ലോംഗ് ഐലൻഡിലെ  ഹിന്ദു ക്ഷേത്രത്തിൽ നടന്ന ആക്രമണം കോൺഗ്രസിൽ അവതരിപ്പിക്കുമെന്ന്  പറഞ്ഞു. അതിർത്തി പ്രശ്നവും കുടിയേറ്റവും പരിഹരിക്കുന്നതിൽ ഉഭയകക്ഷി വൈസ് ചെയറാണ് സുവോസി.

Advertisment