ഒർലാണ്ടോ: നാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നേഴ്സസ് ഓഫ് അമേരിക്ക (നൈന)യുടെ ഏറ്റവും പുതിയ ചാപ്റ്ററായ ഒർലാണ്ടോ റീജിയണൽ ഇന്ത്യൻ നേഴ്സസ് അസോസിയേഷൻ ഓഫ് അമേരിക്ക (ഒറീനാ) യുടെ ഔപചാരികമായ ഉദ്ഘാടനകർമ്മം ആഗസ്റ്റ് 24 നു പ്രൗഢഗംഭീരമായി നടത്തപ്പെട്ടു. ആരോഗ്യരംഗത്തെ വിവിധമേഖലകളിൽ സ്തുത്യർഹ സേവനം കാഴ്ചവച്ചിട്ടുള്ള വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തിൽ വിന്റ്റർ പാർക്ക് കമ്മ്യൂണിറ്റി സെന്ററിൽ വച്ച് നടത്തപ്പെട്ട ചടങ്ങിൽ ഷെപ്പേർഡ്‌സ് ഹോപ്പിന്റെ പ്രസിഡന്റായ ശ്രീമതി ഡോണാ വാൽഷ് മുഖ്യതിഥിയായിരുന്നു. റിറ്റി ജോസഫും സ്മിത ആൻ്റണിയും അവതാരകരായിരുന്നു. ഏബെൽ സോണിയുടെ പ്രാർത്ഥനാഗാനത്തോടെ തുടക്കം കുറിച്ച ചടങ്ങിൽ അഭിയ ജേക്കബ് അമേരിയ്ക്കൻ ദേശീയഗാനവും ഒറീനയുടെ എക്സിക്യൂട്ടീവ് അംഗങ്ങൾ ഇന്ത്യൻ ദേശീയ ഗാനവും ആലപിച്ചു.
ഒറീനാ പ്രസിഡന്റായ സ്മിതമോൾ ഗ്രീഗോറിയോസ് തോമസ് തൻ്റെ അധ്യക്ഷ പ്രസംഗത്തിൽ ഏവർക്കും സ്വാഗതം ആശംസിച്ചു. തുടർന്ന് വിശിഷ്ടാതിഥികളും എക്സിക്യൂട്ടീവ് അംഗങ്ങളും ചേർന്ന് ഭദ്രദീപം തെളിയിച്ചു. ഒറീനായുടെ ഭാരവാഹികളുടെ സത്യപ്രതിജ്ഞ ചടങ്ങിൽ ഇലക്ഷൻ കമ്മിറ്റിയുടെ ചെയര്പേഴ്സണായ മേരി രാജൻ സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രസിഡൻ്റ് സ്മിതമോൾ ഗ്രീഗോറിയോസ്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ബീനു ലിജോ, വൈസ് പ്രസിഡൻ്റ് ഷിനുമോൾ സാബു, സെക്രട്ടറി ഡോ. ഷൈനി അലക്സ് ജേക്കബ്, ട്രഷറർ റിറ്റി ജോസഫ് എന്നിവർ എക്സിക്യൂട്ടീവ് കുമ്മിറ്റി അംഗങ്ങളായും സാബു ആന്റണി (ബൈലോ), മേരി രാജൻ (ഇലെക്ഷൻ), റെനി ജോസഫ് (അഡ്വാൻസ്‌ഡ് പ്രാക്ടീസ് പ്രൊവൈഡർ/APP) സ്മിതാ മാത്യൂസ് (കുമ്മ്യൂണികേഷൻ) ശ്രീമതി നിർമല ആരോഗ്യമേരി (റിസേർച്), ഷീനമോൾ കുര്യാക്കോസ് (പ്രൊഫെഷണൽ ഡെവലപ് മെൻ്റ്), പ്രീജ സാം (അവാർഡ്/സ്കോളർഷിപ്) ടിനി ഫ്രാൻസിസ് (ഫണ്ട്റൈസിംഗ്), സാത്വിൻഡർ ബിന്ദ്ര (മെമ്പർഷിപ്), അഞ്ജലി ബാജി (എഡിറ്റോറിയൽ), സ്മിതാ ആൻ്റണി (ആഡ്വക്കസി/പോളിസി) എന്നിവർ വിവിധ കമ്മിറ്റികളുടെ ചെയർ പേഴ്‌സണുകളായും സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു.
തുടർന്ന് ECPI യൂണിവേഴ്സിറ്റിയുടെ നഴ്സിങ് ഡയറക്റ്ററായ ഡോ. ലൈല ട്രെയ്നർ മുഖ്യ പ്രഭാഷണം നടത്തി. ചേംബർലൈൻ യൂണിവേഴ്സിറ്റിയുടെ അസിസൻ്റ് ഡീൻ ആയ ഡോ. അൻസു സെബാസ്റ്റ്യനും സൗത്ത് സെമിനോൾ ഹോസ്പിറ്റലിലെ സ്പിരിച്ചൂൽ ഡിപ്പാർട്‌മെൻ്റ് മാനേജറായ റെവ. ഫാ. ഡോ. ജേക്കബ് മാത്യവും വിശിഷ്ടാതിഥികളായി പങ്കെടുത്തു ചിന്തോദീപകമായ സന്ദേശങ്ങൾ സദസിനു കൈമാറി. നൈന പ്രസിഡൻ്റ് സുജ തോമസിൻ്റെ സന്ദേശത്തിനു ശേഷം നൈനയുടെ ടാമ്പാ ചാപ്റ്ററായ INACF നെ പ്രീതിനിധീകരിച്ചു സെക്രട്ടറി പോളിൻ ആലൂക്കാരൻ ആശംസയർപ്പിച്ചു. തുടർന്ന് ഓർമ പ്രസിഡന്റ് സാബു ആന്റണിയും ഒരുമ പ്രസിഡൻ്റ് ശ്രീമതി സ്മിതാ നോബിളും ആശംസയർപ്പിച്ചു.
ഒറീനയുടെ സെക്രട്ടറി ഡോ. ഷൈനി ജേക്കബ് ഏവർക്കും കൃതജ്ഞതയർപ്പിച്ചതോടെ ഔപചാരിക ചടങ്ങുകൾ പര്യവസാനിച്ചു. തുടർന്ന് എക്സിക്യൂട്ടീവ് അംഗങ്ങളും 11 കുമ്മിറ്റി ചെയറും ജെസ്സി ജിജി, അജി അച്യുതൻ, സൗമിനി പ്രസന്നൻ, റൂബി ജോസഫ്, ശ്രീമതി മെയ്ബിൾ ജെനോ, നിഷ മറ്റം, ജിജി ജിബി എന്നിവരും ഉൾപ്പെടുന്ന സ്ഥാപക നേതാക്കൾ ചേർന്ന് കേക്ക് മുറിച്ചു. തുടർന്ന് നടത്തപ്പെട്ട കലാപരിപാടികളിൽ ഒറീനയുടെ സ്ഥാപക നേതാക്കൾ അവതരിപ്പിച്ച സമൂഹഗാനവും ഗാബിൻ സാബുവും ഏഞ്ജല സോണിയും ചേർന്നവതരിപ്പിച്ച സാക്‌സഫോണ് ഡ്യൂയറ്റും സാബു ആന്റണി, ജോബി ജോൺ, മനോജ്, ബീന ജോബി, റിറ്റി ജോ എന്നിവരുടെ ഭാവാത്മകമായ മെഡ്‌ലിയും സായ ലിജോയും എന്നാ തോമസും ചേർന്നവതരിപ്പിച്ച അടിപൊളി സിനിമാറ്റിക് ഡാൻസും, ബീന ജോബിയുടെ എവർഗ്രീൻ മെലഡിയും നയനകർണമനോഹരമായ കലാവിരുന്നൊരുക്കി. മേരി രാജൻ ഒറീനയെക്കുറിച്ചു രചിച്ച ആംഗലേയ കവിത പ്രേക്ഷകരുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ചു പറ്റി. സ്വാദിഷ്ടമായ ഡിന്നറോടെ ചടങ്ങുകൾ പര്യവസാനിച്ചു. ഒറീന സെക്രട്ടറി ഡോ. ഷൈനി ജേക്കബാണ് വിവരങ്ങൾ കൈമാറിയത്.
നൈനയുടെ ഒർലാണ്ടോ ചാപ്റ്ററായ ഒറീനായുടെ ഉദ്ഘാടനം പ്രൗഢഗംഭീരമായി
New Update
Advertisment