മെരിലാൻഡിലെ ബാൾട്ടിമോറിൽ ഫ്രാൻസിസ് സ്കോട്ട് പാലം ഇടിച്ചു തകർത്ത എം വി ദാലി കപ്പലിന്റെ ഉടമ ഫെഡറൽ ഗവൺമെന്റിനു $102 മില്യൺ നഷ്ടപരിഹാരം നൽകാൻ സമ്മതിച്ചെന്നു ജസ്റ്റിസ് ഡിപ്പാർട്മെന്റ് അറിയിച്ചു. ഗ്രെയ്‌സ് ഓഷ്യൻ പ്രൈവറ്റ് ലിമിറ്റഡ്, സിനർജി മറൈൻ എന്നീ സിംഗപ്പൂർ കമ്പനികൾ $103 മില്യൺ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടു ജസ്റ്റിസ് ഡിപ്പാർട്മെന്റ് കേസ് ഫയൽ ചെയ്തിരുന്നു.
മാർച്ചിൽ നടന്ന അപകടത്തിൽ ആറു പേർ കൊല്ലപ്പെട്ടു. പാലം തകർന്നതിനെ തുടർന്നു ബാൾട്ടിമോർ തുറമുഖത്തേക്കുള്ള ഗതാഗതം തടസപ്പെട്ടതിനാൽ ബില്യൺ കണക്കിനു ഡോളറിന്റെ നഷ്ടമാണുണ്ടായത്. ജൂണിൽ ഗതാഗതം വീണ്ടും ആരംഭിക്കാൻ പാലത്തിന്റെ കേടുപാടുകൾ നീക്കാൻ യുഎസ് ഗവർമെന്റ് ചെലവഴിച്ച തുകയാണ് ആവശ്യപ്പെട്ടത്.
അമേരിക്കൻ നികുതിദായകന്റെ പണമല്ല അതിനു ഉപയോഗിക്കുന്നതെന്നു പ്രിൻസിപ്പൽ ഡെപ്യൂട്ടി അസോസിയേറ്റ് അറ്റോണി ജനറൽ ബെഞ്ചമിൻ മൈസർ പറഞ്ഞു.
കപ്പലിനു പലകുറി വിദ്യുച്ഛക്തി നഷ്ടപ്പെട്ടു കപ്പൽ പാലത്തിൽ ഇടിച്ചതിന്റെ ഉത്തരവാദിത്തം കപ്പൽ ഉടമകൾക്കു തന്നെയാണ്. ഗതാഗതം തുറക്കാൻ 50,000 ടൺ അവശിഷ്ടങ്ങൾ നീക്കേണ്ടി വന്നു.ഗ്രെയ്‌സ് ഓഷ്യനും സിനെർജിയും നഷ്ടപരിഹാരം $44 മില്ല്യണിൽ ഒതുക്കാൻ ശ്രമിച്ചു കേസ് കൊടുത്തിരുന്നു. എന്നാൽ ആ തുക തീരെ അപര്യാപ്തമാണെന്ന് എഫ് ബി ഐ ചൂണ്ടിക്കാട്ടി.
മെരിലാൻഡ് പറയുന്നത് പാലം പുതുക്കി പണിയാണ് $1.7 ബില്യൺ മുതൽ $1.9 ബില്യൺ വരെ ചെലവ് വരുമെന്നാണ്. 2028ലേ പൂര്ത്തിയാവൂ.