New Update
/sathyam/media/media_files/2025/09/29/bhnb-2025-09-29-04-55-48.jpg)
വാഷിങ്ടൺ: പാകിസ്‌താനിലെ അപൂർവ ധാതുക്കൾ (റെയർ എർത്ത് മിനറൽസ്) യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് സമ്മാനിച്ച് പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫും സൈനികമേധാവി അസിം മുനീറും. വ്യാഴാഴ്ച വൈറ്റ്ഹൗസ് സന്ദർശിച്ചവേളയിലാണ് അപൂർവധാതുക്കളടങ്ങിയ പെട്ടി ട്രംപിന് കൈമാറിയത്.
Advertisment
ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ കൃഷി, ഐടി, ഖനനം, ധാതുക്കൾ, ഊർജം തുടങ്ങിയ വിവിധ മേഖലകളിൽ നിക്ഷേപം നടത്താൻ അമേരിക്കൻ കമ്പനികളെ പാക് പ്രധാനമന്ത്രി ക്ഷണിച്ചതായാണ് റിപ്പോർട്ട്. പാകിസ്താൻ ഇറക്കുമതിക്ക് 19 ശതമാനം തീരുവ ചുമത്തിയ, ജൂലായിൽ പാകിസ്താനും അമേരിക്കയും ഒപ്പിട്ട ഉടമ്പടിയുടെ പേരിൽ ട്രംപിന് ഷഹ്ബാസ് ഷരീഫ് നന്ദി അറിയിക്കുകയും ചെയ്തു.
ലോകമെമ്പാടുമുള്ള സംഘർഷങ്ങൾ അവസാനിപ്പിക്കാൻ മുൻകൈയെടുത്തെന്ന് വ്യക്തമാക്കിയ ഷഹബാസ് ഷെരിഫ് ട്രംപിനെ സമാധാനപ്രിയനായ മനുഷ്യനെന്നാണ് വിശേഷിപ്പിച്ചത്.