Advertisment

കനാലിനെക്കുറിച്ച് ചര്‍ച്ച വേണ്ടെന്ന് പനാമ പ്രസിഡന്റ്

New Update
Ggvbnnn

പനാമ സിറ്റി: യു.എസ് സ്റേററ്റ് സെക്രട്ടറി മാര്‍കോ റൂബിയോയുടെ പനാമ സന്ദര്‍ശനത്തില്‍, പനാമ കനാലിന്റെ ഉടമസ്ഥാവകാശത്തെക്കുറിച്ച് ചര്‍ച്ച ചെയ്യില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പനാമ പ്രസിഡന്റ് റൗള്‍ മുളീനോ. പനാമ കനാലിന്റെ ഉടമസ്ഥതയെ ചൊല്ലി ഒരു വിലപേശലും വേണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Advertisment

പനാമ കനാലിന്റെ നിയന്ത്രണം ഒരു രാജ്യത്തിനും കൈമാറാനാവില്ല. ഇതേക്കുറിച്ച് തനിക്ക് ചര്‍ച്ച ചെയ്യാന്‍ കഴിയില്ല. കനാല്‍ പനാമയുടെ സ്വന്തമാണെന്നും മുളീനോ വ്യക്തമാക്കി. പനാമ കനാല്‍ നിയന്ത്രണം തിരിച്ചുപിടിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പലതവണ ഭീഷണിപ്പെടുത്തിയിരുന്നു. കനാല്‍ വഴിയുള്ള ചരക്കുനീക്കത്തിന് പനാമ സര്‍ക്കാര്‍ വന്‍നിരക്ക് ഏര്‍പ്പെടുത്തുന്നെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഭീഷണി. ചൈനയാണ് കനാല്‍ പ്രവര്‍ത്തിപ്പിക്കുന്നതെന്നും ട്രംപ് ആരോപിച്ചിരുന്നു.

അതേസമയം, പനാമ കനാലിന്റെ രണ്ടറ്റത്തെയും തുറമുഖങ്ങള്‍ കൈകാര്യം ചെയ്യുന്നത് ഹോങ്കോങ് ആസ്ഥാനമായ കണ്‍സോര്‍ട്ട്യമാണെന്ന് വെളിപ്പെടുത്തിയ മുളീനോ, കനാലിന്റെ നിയന്ത്രണം പനാമക്ക് തന്നെയാണെന്നും വ്യക്തമാക്കി. ചൈനയുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചത് തന്റെ മുന്‍ഗാമികളാണെന്നും അദ്ദേഹം പറഞ്ഞു. 82 കിലോമീറ്റര്‍ നീളത്തിലുള്ള മനുഷ്യനിര്‍മിത പനാമ കനാലിലൂടെയാണ് ആഗോള വ്യാപാരത്തിന്റെ നല്ലൊരു ശതമാനവും നടക്കുന്നത്. 1900കളില്‍ യു.എസ് നിര്‍മിച്ച കനാലിന്റെ നിയന്ത്രണം 1999 ഡിസംബര്‍ 31നാണ് പനാമക്ക് കൈമാറിയത്.

Advertisment