വാഷിങ്ങ്ടൺ ഡി സി :വാഷിങ്ഡൺ ഡിസി നിത്യാസഹായമാത സീറോ മലബാർ പള്ളിയിൽ ഇടവക തിരുനാൾ സെപ്റ്റംബർ 6 ,7, 8 തിയതികളിൽ വിപുലമായ രീതിയിൽ ആഘോഷിക്കുന്നു.
സെപ്റ്റംബർ 6 ന് വൈകിട്ട് 6 മണിക്ക് വികാരി ഫാ. റിജോ ചീരകത്തിൽ കോടിയേറ്റുന്നത്തോടെ ആഘോഷൾക്ക് തുടക്കം കുറിക്കും . തുടർന്ന് 6:30 വിശുദ്ധ കുർബാന, നൊവേന.
സെപ്റ്റംബർ 7ന് വൈകിട്ട് 4 ന് ആഘോഷമായ പാട്ടുകുർബാന, നൊവേന, തുടർന്ന് ഭക്തി നിർഭരമായ തിരുനാൾ പ്രദിക്ഷണം. 7 മണിക്ക് ഡിന്നർ തുടർന്ന് വിവിധ കലാപരിപടികൾ നടത്തുന്നു. 8 മണിക്ക് വാഷിങ്ടൺ OLPH കലാസമിതിയുടെ സാമൂഹിക സംഗീത ഹാസ്യ നാടകം “ശ്രുതി വസന്തം ” അരങ്ങേറുന്നതായിരിക്കും.
പ്രധാന തിരുനാൾ ദിവസമായ സെപ്റ്റംബർ 8 ഞായർ രാവിലെ 9:30 ന് ആഘോഷമായ തിരുനാൾ കുബാന, ലദീഞ്ഞും , താളമേളങ്ങളുടെ അകമ്പടിയോടെ ആഘോഷമായ തിരുനാൾ പ്രദിക്ഷണവും തുടർന്ന് തിരുനാൾ സദ്യയും ഉണ്ടായിരിക്കും. ഇടവകയുടെ ധനശേഹാരണത്തിന്റെ ഭാഗമായി നടത്തുന്ന നറുക്കെടുപ്പും ഇതോടൊപ്പം നടത്തപെടുന്നു.
നിത്യാസഹായ മാതാവിന്റെ തിരുനാളിൽ പങ്കെടുത്ത് അനുഗ്രഹം തേടുന്നതിനായി എല്ലാവരെയും ക്ഷണിക്കുന്നതായി ഫാ. റിജോ ചീരകത്തിലും പ്രസുദെന്തി തോമസ് എബ്രഹവും തിരുനാൾ കമ്മറ്റി ഭാരവാഹികളും അറിയിച്ചു.