/sathyam/media/media_files/2025/10/28/gvv-2025-10-28-06-20-05.jpg)
മലങ്കര ഓർത്തഡോക്‌സ് സഭയുടെ പ്രഥമ പരിശുദ്ധനായ പരുമല തിരുമേനിയുടെ 123-ാമത് ഓർമ്മപ്പെരുന്നാൾ, ടാമ്പാ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിൽ, നവംബർ ഒന്ന്, രണ്ട് എന്നീ തീയതികളിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടത്തപ്പെടും.
ഒക്ടോബർ 26നു ഞായറാഴ്ച വിശുദ്ധ കുർബാനാനന്തരം പള്ളിയങ്കണത്തിൽ കുരിശിൻ തൊട്ടിയുടെ സമീപത്തായി സ്ഥാപിതമായ പുതിയ കാൻഡിൽ സ്റ്റാൻഡിന്റെ കൂദാശ സമർപ്പണത്തിനു ശേഷം,പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട്, ഇടവക വികാരി വെരി.റവ.ജോർജ് പൗലോസ് കോർ-എപ്പിസ്ക്‌കോപ്പാ കൊടിയേറ്റു കർമ്മം നിർവഹിച്ചു.
വെരി.റവ.തോമസ് പോൾ റമ്പാച്ചനാണ് ഈ വർഷത്തെ പെരുന്നാൾ ശുശ്രൂഷകളിലെ മുഖ്യ കാർമ്മീകൻ.
വെരി.റവ വി സി വറുഗീസ് കോർ-എപ്പിസ്ക്‌കോപ്പാ, വെരി.റവ ഇട്ടൻപിള്ള കോർ എപ്പിസ്ക്‌കോപ്പാ, വെരി.റവ ജോർജ് പൗലോസ് കോർ എപ്പിസ്ക്കോപ്പാ എന്നിവർ സഹകാർമ്മികരായിരിക്കും. വിശ്വാസികളായ എല്ലാവരും ഇടവകയുടെ കാവൽ പിതാവായ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ ശുശ്രൂഷകളിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്ന്, ഇടവക വികാരി റവ.ജോർജ് പൗലോസ് കോർ എപ്പിസ്‌കോപ്പാ ആഹ്വാനം ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us