ഹ്യൂസ്റ്റനിൽ പെസഹാ ആചരണം ഭക്തിസാന്ദ്രമായി

New Update
Passover celebration in Houston

ഹ്യൂസ്റ്റൺ: സെന്റ് മേരീസ് ക്നാനായ കാതോലിക്ക ഫൊറോനാ ദൈവാലയത്തിൽ വിശുദ്ധ വാര പെസഹാ  കർമങ്ങൾ  പ്രാര്ഥനാനിര്ഭരമായി. വ്യാഴ്ച വൈകുന്നേരം  നടന്ന  തിരുക്കർമ്മങ്ങൾക്ക്  ഇടവക വിശ്വാസ  സമൂഹം വിശ്വാസത്തോടെ  പങ്കു ചേർന്നു. കാൽകഴുകൽ ശുശ്രുഷയും  വിശുദ്ധ കുർബാനയും,  മലയാളത്തിലും, യുവജനങ്ങൾക്കും കുട്ടികൾക്കുമായി ഇംഗ്ലീഷിലും  നടത്തപ്പെട്ടു.


Advertisment

യേശു നാഥൻ സ്വന്ത ജീവിതത്തിലൂടെ  നമുക്ക് കാണിച്ചു തന്ന എളിമയുടെയും, സ്നേഹത്തിന്റെയും,വിനയത്തിന്റെയും മാതൃകയായ   ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയതുപോലെ ഇടവകയിലെ പന്ത്രണ്ടു പേരുടെ പാദങ്ങൾ കഴുകിക്കൊണ്ടു  വികാരി  ഫാ.എബ്രഹാം മുത്തോലത്തും, പന്ത്രണ്ട് കുട്ടികളുടെ പാദങ്ങൾ   കഴുകിക്കൊണ്ടു  അസിസ്റ്റന്റ് വികാരി ഫാ.ജോഷി വലിയവീട്ടിൽ എന്നിവരുടെ മുഖ്യ കാർമികത്വത്തിൽ തിരുകർമ്മങ്ങൾ  നടത്തപ്പെട്ടു. ഇടവകയിലെ ആബാലവൃദ്ധം ജനങ്ങളും തിരുക്കർമ്മങ്ങളിൽ സജീവമായി പങ്കെടുത്തു.


ഭക്തിനിർഭരമായ ചടങ്ങുകൾക്ക് ,എസ് .ജെ .സി  .സിസ്റ്റേഴ്സ്, കൈക്കാരൻമ്മാർ, പാരിഷ് കൗൺസിൽ അംഗങ്ങൾ ,അൾത്താര ശുശ്രുഷികൾ,ഗായകസംഘം എന്നിവർ സജീവമായി നേതൃത്വം നൽകി.

Advertisment