New Update
/sathyam/media/media_files/2025/04/23/VXzaIEUt9xKO13yE0EPd.jpg)
ഡാലസ് : ഡാലസ് കൗണ്ടിയിൽ ഗാർലാൻഡ് സിറ്റിയിലേക്ക് മത്സരിക്കുന്ന പി.സി മാത്യു പ്രചാരണം ശക്തമാകുന്നു. മലയാളി സംഘടനകളിലൂടെ വർഷങ്ങളായി നടത്തിയ പ്രവർത്തനങ്ങളാണ് പിൻബലത്തിലാണ് പി.സി മാത്യു മത്സരിക്കുന്നത്.
Advertisment
ഗാർലാൻഡ് ബോർഡ് ആൻഡ് കമ്മിഷനിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഹോം ഓണേഴ്‌സ് അസോസിയേഷനുകളിൽ വർഷങ്ങളായി പ്രവർത്തിക്കുന്നു. വേൾഡ് മലയാളി കൗൺസിലിൽ ഗ്ലോബൽ വൈസ് പ്രസിഡന്റ് അഡ്മിനായി പ്രവർത്തിച്ചിട്ടുണ്ട്.
ഫാ. രാജു ഡാനിയേൽ കോറെപ്പിസ്കോപ്പ, പാസ്റ്റർ ഷാജി ഡാനിയേൽ (അഗപ്പേ ഹോം ഹെൽത്ത്), പാസ്റ്റർ മാത്യു വർഗീസ് എന്നിവർ പിന്തുണ നൽകുന്നു. പി.പി. ചെറിയാൻ, ഉമാ ശങ്കർ തുടങ്ങിയ മാധ്യമപ്രവർത്തകരും പിന്തുണയ്ക്കുന്നു.
റിച്ചാർഡ്സൺ മേയർ ഉൾപ്പെടെ നിരവധി നേതാക്കൾ പിന്തുണച്ചതായി പി.സി. മാത്യു പറഞ്ഞു. ഏപ്രിൽ 22 മുതൽ 29 വരെയാണ് ഏർലി തിരഞ്ഞെടുപ്പ്. മേയ് മൂന്നിനാണ് തിരഞ്ഞെടുപ്പ് ദിനം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us