/sathyam/media/media_files/2025/08/02/hhhv-2025-08-02-04-32-05.jpg)
പ്രസിഡന്റ് ട്രംപുമായി പരസ്യമായ വാക്കേറ്റങ്ങൾ കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷം ഇലോൺ മസ്ക് ട്രംപിനും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികൾക്കും 15 മില്യൺ ഡോളർ സംഭാവന നൽകി. ടെക് ശതകോടീശ്വരൻ വൈറ്റ് ഹൗസുമായി സമാധാനം ആഗ്രഹിക്കുന്നതിന്റെ സൂചനയായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.
അടുത്ത വർഷത്തെ ഇടക്കാല തിരഞ്ഞെടുപ്പിനായുള്ള പ്രചാരണ ഗ്രൂപ്പുകൾക്ക് ദശലക്ഷക്കണക്കിന് ഡോളറാണ് മസ്‌ക്കിന്റെ സംഭാവന.
വ്യാഴാഴ്ച പ്രസിദ്ധീകരിച്ച അർദ്ധ വാർഷിക രേഖകൾ പ്രകാരം, കോൺഗ്രസ് തിരഞ്ഞെടുപ്പുകളിൽ റിപ്പബ്ലിക്കൻമാരെ പിന്തുണച്ച കമ്മിറ്റികൾക്ക് ഏറ്റവും കൂടുതൽ സംഭാവന നൽകിയത് മസ്ക് ആണ്.
കഴിഞ്ഞ വർഷം റിപ്പബ്ലിക്കൻ പാർട്ടിക്ക് വേണ്ടി 290 ദശലക്ഷം ഡോളർ ചെലവഴിച്ച മസ്‌ക്, ട്രംപ് ഭരണകൂടത്തിന്റെ തുടക്കത്തിൽ സർക്കാർ കാര്യക്ഷമതാ വിഭാഗത്തിന്റെ ചിലവ് ചുരുക്കൽ ശ്രമങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു. എന്നാൽ മെയ് മാസത്തിൽ സ്ഥാനം രാജിവെച്ചതിന് ശേഷം, രാഷ്ട്രീയ സംഭാവനകൾ തൽക്കാലം നിർത്തിയെന്ന് മസ്ക് സൂചിപ്പിച്ചിരുന്നു.
രാഷ്ട്രീയപരമായ ചെലവുകൾ ഇനി ചെയ്യില്ലെന്നും ഇതിനോടകം വേണ്ടത്ര രാഷ്ട്രീയ സംഭാവനകൾ നടത്തിയിട്ടുണ്ടെന്നും പറഞ്ഞതിന് ഒരു മാസത്തിന് ശേഷമാണ് മസ്‌ക്കിന്റെ പുതിയ നീക്കം.
ട്രംപ് ഭരണകൂടവുമായുള്ള ബന്ധത്തിലെ ഉലച്ചിലുകൾ കാരണം മസ്കിന്റെ ബിസിനസ്സുകൾക്ക് തിരിച്ചടി നേരിടുമ്പോഴാണിതെന്നത് ശ്രദ്ധേയമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us