പെൻസിൽവേനിയയിൽ ആശുപത്രി ജീവനക്കാരെ ബന്ദികളാക്കി അക്രമി; വെടിവെയ്പില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു, 5 പേർക്ക് പരുക്ക്

New Update
Bvhjnb

 പെൻസിൽവേനിയയിലെ ഒരു ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ അതിക്രമിച്ച് കയറി ജീവനക്കാരെ ബന്ദികളാക്കി അക്രമി. തുടർന്ന് അക്രമിയും പൊലീസും നടത്തിയ വെടിവയ്പിൽ ഒരു ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു.

Advertisment

ആക്രമണത്തിൽ യുപിഎംസി മെമ്മോറിയൽ ആശുപത്രിയിലെ ഒരു ഡോക്ടർ, ഒരു നഴ്‌സ്, ഒരു കസ്റ്റോഡിയൻ എന്നിവരുൾപ്പെടെ മൂന്ന് ജീവനക്കാർക്കും മറ്റ് രണ്ട് ഓഫിസർമാർക്കും വെടിയേറ്റതായി യോർക്ക് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ടിം ബാർക്കർ പറഞ്ഞു. 

ഡയോജെനസ് ആർക്കഞ്ചൽ-ഓർട്ടിസ് (49) ആണ് അക്രമി. പൊലീസുമായി നടത്തിയ ഏറ്റുമുട്ടലിൽ അക്രമിയും കൊല്ലപ്പെട്ടു. വെസ്റ്റ് യോർക്ക് ബറോ പൊലീസ് ഡിപ്പാർട്ട്‌മെന്റിലെ ആൻഡ്രൂ ഡുവാർട്ടെ ആണ് മരിച്ച ഉദ്യോഗസ്ഥൻ. 

Advertisment