‘ടെഹ്റാനിൽ നിന്ന് ജനം ഉടൻ ഒഴിയണം’; മുന്നറിയിപ്പുമായി ട്രംപ്

New Update
Donald

വാഷിങ്ടൺ : ടെഹ്റാനിൽ നിന്ന് ഉടനടി ആളുകൾ ഒഴിഞ്ഞുപോകണമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെയാണ് ട്രംപ് ഈ ആവശ്യം ഉന്നയിച്ചത്. . ഇറാന് ഒരു ആണവായുധം ഉണ്ടാകാൻ പാടില്ല. താൻ ഇത് പലതവണ പറഞ്ഞിട്ടുള്ളതാണ്. എല്ലാവരും ഉടനടി ടെഹ്റാൻ വിട്ടുപോകണമെന്നാണ് ട്രംപിന്‍റെ കുറിപ്പ്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇറാന് നേരെ സൈനിക നടപടികൾ ശക്തമാക്കിയതിന് പിന്നാലെയാണ് ട്രംപിന്‍റെ ഈ ആഹ്വാനം.

Advertisment

ഈ നടപടികൾ സംഘർഷം വർധിപ്പിക്കാനല്ല, മറിച്ച് അവസാനിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് നെതന്യാഹു വാദിച്ചിരുന്നു.

അതിനിടെ യു.എസ് പടക്കപ്പൽ പശ്ചിമേഷ്യ ലക്ഷ്യമിട്ട് നീങ്ങുന്നതായി റിപ്പോർട്ടുകൾ. യു.എസിന്‍റെ വിമാനവാഹിനിക്കപ്പലായ യു.എസ്.എസ് നിമിറ്റ്സ് വിയറ്റ്നാമിൽ ഡോക്ക് ചെയ്യാനുള്ള മുൻതീരുമാനം റദ്ദാക്കി പശ്ചിമേഷ്യയെ ലക്ഷ്യമാക്കി നീങ്ങുന്നതായി അൽജസീറ റിപ്പോർട്ട് ചെയ്യുന്നു.

വൈകീട്ട് 7.15ലെ ഷിപ് ട്രാക്കിങ് വിവരമനുസരിച്ച് യു.എസ്.എസ് നിമിറ്റ്സ് മലാക്ക കടലിടുക്കിലൂടെ ഇന്ത്യൻ സമുദ്രത്തിലേക്ക് നീങ്ങുകയാണ്.

ജൂൺ 20ന് യു.എസ്.എസ് നിമിറ്റ്സിന് വിയറ്റ്നാമിൽ സ്വീകരണം നൽകേണ്ടതായിരുന്നു. ജൂൺ 19 മുതൽ 23 വരെ വിയറ്റ്നാമിലെ ഡാനാങിൽ ഡോക് ചെയ്യേണ്ടതായിരുന്നു കപ്പൽ. എന്നാൽ, സ്വീകരണം റദ്ദാക്കിയതായി വിയറ്റ്നാമീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി എ.എഫ്.പി റിപ്പോർട്ട് ചെയ്യുന്നു. 'അടിയന്തര ആവശ്യം' വന്നതിനാൽ കപ്പലിനുള്ള സ്വീകരണം ഒഴിവാക്കാൻ അമേരിക്കൻ പ്രതിരോധ ആസ്ഥാനമായ പെന്‍റഗണിൽ നിന്ന് അറിയിപ്പ് ലഭിക്കുകയായിരുന്നു.

ലോകത്തെ വൻകിട യുദ്ധക്കപ്പലുകളിലൊന്നാണ് യു.എസ്.എസ് നിമിറ്റ്സ്. 

Advertisment