പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഒരാഴ്ചത്തെ പ്രവർത്തനം അദ്ദേഹത്തിന്റെ ജനപ്രീതിയിൽ ഇടിവുണ്ടാക്കിയെന്നു റോയിട്ടേഴ്‌സ്/ഇപ്‌സോസ് പോളിംഗിൽ കണ്ടെത്തി. എതിർക്കുന്നവരുടെ എന്നതിൽ ഒരാഴ്ച കൊണ്ട് 7% വർധന ഉണ്ടായെന്നാണ് സർവേ പറയുന്നത്.
ഞായറാഴ്ച്ച അവസാനിച്ച സർവേയിൽ ഡിസപ്പ്രൂവൽ റേറ്റിങ് 46 ശതമാനത്തിൽ എത്തിയെന്നു രണ്ടു റോയിട്ടേഴ്‌സ്/ഇപ്‌സോസ് സർവേകൾ കണ്ടു. ട്രംപ് അധികാരമേറ്റ ജനുവരി 20നു അത് 39% ആയിരുന്നു. അധികാരമേൽക്കുമ്പോൾ 47% അപ്പ്രൂവൽ റേറ്റിംഗ് ഉണ്ടായിരുന്നത് ഞായറാഴ്ച്ച 45% ആയി കുറഞ്ഞു.
എമേഴ്സൺ കോളജിന്റെ സർവേയിൽ ട്രംപ് 49% അപ്പ്രൂവലിലാണ് ആരംഭിക്കുന്നത്. എന്നാൽ 41% ഡിസപ്പ്രൂവൽ ഉണ്ട്. 10% നിഷ്പക്ഷം.ഒബാമ 2009ൽ അധികാരമേൽക്കുമ്പോൾ 68% അപ്പ്രൂവൽ ഉണ്ടായിരുന്നു.
റോയിട്ടേഴ്‌സ്/ഇപ്‌സോസ് സർവേ അനുസരിച്ചു ഭൂരിപക്ഷം അമേരിക്കക്കാരും ജന്മാവകാശ പൗരത്വം നിർത്തലാകുന്നതിനെ എതിർക്കുന്നു: 59%. അതിനുളള ട്രംപിന്റെ ഉത്തരവ് നഗ്നമായ ഭരണഘടനാ ലംഘനമാണെന്നു ഡിസ്ട്രിക്ട് ജഡ്‌ജ് ജോൺ കോഗനർ അത് മരവിപ്പിക്കുമ്പോൾ പറഞ്ഞു.ഗൾഫ് ഓഫ് മെക്സിക്കോയുടെ പേര് ഗൾഫ് ഓഫ് അമേരിക്ക എന്നാക്കിയതിനെ 70% പേർ സർവേയിൽ എതിർത്തു.
എമേഴ്സൺ കോളജ് സർവേ എക്സിക്യൂട്ടീവ് ഡയറക്റ്റർ സ്‌പെൻസർ കിംബൽ പറയുന്നത് 70 വയസിനു മുകളിലുള്ളവർ ഒഴികെ എല്ലാ പ്രായക്കാരും ട്രംപിനെ തുണയ്ക്കുന്നു എന്നാണ്.രാജ്യം ശരിയായ ദിശയിലാണു എന്നു കരുതുന്നവരുടെ എണ്ണം വർധിച്ചു: 52%. എന്നാൽ അതിനോട് 48% പേർക്ക് യോജിപ്പില്ല.