യുഎസിലേക്കു കടക്കും മുന്‍പ് ഫോണ്‍ പരിശോധിക്കാം

New Update
Bgtvff

യുഎസിലേക്ക് യാത്ര ചെയ്യുന്നവര്‍ മൊബൈല്‍ ഫോണിലെയും മറ്റു ഡിജിറ്റല്‍ ഉപകരണങ്ങളിലെയും കണ്ടന്‍റ് പരമാവധി ഡിലീറ്റ് ചെയ്യുന്നതാണ് നല്ലത്. പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് നടപ്പിലാക്കിയ പുതിയ നിയമം പ്രകാരം അതിര്‍ത്തിയിലെ ഉദ്യോഗസ്ഥര്‍ക്ക് നിങ്ങളുടെ സമൂഹമാധ്യമങ്ങളിലെ സന്ദേശങ്ങള്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ കണ്ടന്‍റ് പരിശോധിക്കാനുള്ള അനുമതിയുണ്ട്.. അതു കൊണ്ട് തന്നെ യുഎസിലേക്ക് പോകും മുന്‍പേ തന്നെ പരമാവധി സ്വകാര്യ കണ്ടന്‍റുകള്‍ ഡിവൈസുകളില്‍ നിന്ന് ഇല്ലാതാക്കുന്നതാണ് നല്ലതെന്ന് നിരീക്ഷകര്‍ പറയുന്നു.

Advertisment

രാഷ്ട്രീയ നിരീക്ഷണം ഉള്‍പ്പെടെ പരിശോധിക്കുന്നത് അറസ്ററിനും നാടു കടത്തലിനും ഇടയാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പരമാവധി എന്‍ക്രിപ്റ്റഡ് ക്ളൗഡ് സര്‍വീസുകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. ബയോമെട്രിക് ലോഗിനുകള്‍ ഡിസേബിള്‍ ചെയ്യുന്നതാണ് സ്വകാര്യതയ്ക്ക് നല്ലതെന്നും വിദഗ്ധര്‍ പറയുന്നു.

കസ്ററംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ (സിബിപി) ഉദ്യോഗസ്ഥര്‍ക്കാണ് അതിര്‍ത്തി കടന്നു വരുന്നവരുടെ ഫോണ്‍, ലാപ്ടോപ്, ടാബ് എന്നിവ പരിശോധിക്കാന്‍ ട്രംപ് നിയമപരമായ അനുമതി നല്‍കിയിരിക്കുന്നത്. ടെക്സ്ററ് മെസേജുകളു, സമൂഹമാധ്യങ്ങളിലെ ആക്റ്റിവിറ്റിയും ഫോട്ടോകളും ഇമെയിലുകളും നിങ്ങളുടെ ബ്രൗസിങ്ഹിസ്റററി പോലും ഈ പരിശോധനയില്‍ ഉള്‍പ്പെടും.

കഴിഞ്ഞ മാര്‍ച്ചില്‍ ഫ്രഞ്ച് ഗവേഷകന് ഇത്തരത്തിലുള്ള പരിശോധനയ്ക്ക് ഒടുവില്‍ യുഎസിലേക്കുള്ള പ്രവേശനാനുമതി നിഷേധിച്ചിരുന്നു. ട്രംപ് സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ചില സന്ദേശങ്ങള്‍ അദ്ദേഹത്തിന്‍റെ ഫോണില്‍ കണ്ടെത്തിയതാണ് കാരണമായി ചൂണ്ടിക്കാട്ടിയത്.