New Update
/sathyam/media/media_files/2025/09/26/vvv-2025-09-26-04-49-42.jpg)
ഓക്‌ലഹോമ: കാമുകനോടൊപ്പം സൈക്കിൾ ഓടിക്കുന്നതിനിടെ രണ്ട് പിറ്റ് ബുൾ നായകളുടെ ആക്രമണത്തിൽ യുവതിക്ക് ഗുരുതര പരുക്ക്. ഒക്മുൾഗി നിവാസിയായ ജാനെൽ സ്കോട്ട് എന്ന യുവതിക്കാണ് ആക്രമണത്തിൽ നാല് കൈകാലുകളും നഷ്ടപ്പെട്ടത്. ആക്രമണത്തിൽ ഒരു നായ കൊല്ലപ്പെട്ടു.
Advertisment
ജാനെലും കാമുകനും സൈക്കിളിൽ പോകുമ്പോൾ, ഒരു സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള രണ്ട് പിറ്റ് ബുൾ നായകൾ അവരെ ആക്രമിക്കുകയായിരുന്നു. നായ്ക്കളെ തടയാൻ ശ്രമിക്കുന്നതിനിടെ ജാനെലിന്റെ കാമുകൻ ഒരു നായയെ കൊന്നു. അതേസമയം, ആക്രമണത്തിൽ ജാനെലിന് ഗുരുതരമായ പരുക്കേറ്റു.
ആദ്യഘട്ടത്തിൽ ജാനെലിന്റെ വലത് കൈയും ഇടത് കാലും മുറിച്ചുമാറ്റിയിരുന്നു. എന്നാൽ പിന്നീട് നടത്തിയ ശസ്ത്രക്രിയയിൽ മറ്റ് രണ്ട് കൈകാലുകളും നീക്കം ചെയ്യേണ്ടിവന്നു. ജാനെലിന്റെ ചികിത്സാ ചെലവുകൾക്കായി കുടുംബം ഫണ്ട് ശേഖരണം ആരംഭിച്ചു. ഇതുവരെ 12,000 ഡോളറിലധികം സമാഹരിച്ചു.