അരിസോനയിൽ വിമാനങ്ങൾ കൂട്ടിയിടിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം

author-image
പി പി ചെറിയാന്‍
Updated On
New Update
Vfhj

അരിസോന : ബുധനാഴ്ച രാവിലെ തെക്കൻ അരിസോനയിലെ വിമാനത്താവളത്തിന് സമീപം രണ്ട് ചെറുവിമാനങ്ങൾ ആകാശത്ത് കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചതായി റിപ്പോർട്ട്. അരിസോനയിലെ മാറാന റീജനൽ വിമാനത്താവളത്തിന് സമീപം രാവിലെയാണ് അപകടമുണ്ടായത്.

Advertisment

സെസ്‌ന 172എസ് ഉം ലാൻ‌കെയർ 360 എംകെ II ഉം എന്ന വിമാനങ്ങളാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ രണ്ട് പേർ മരിച്ചതായി ദേശീയ ഗതാഗത സുരക്ഷാ ബോർഡ് അറിയിച്ചു. 

ലാൻ‌കെയർ വിമാനത്തിലുണ്ടായിരുന്ന രണ്ടുപേരാണ് കൊല്ലപ്പെട്ടത്, സെസ്ന വിമാനത്തിലുണ്ടായിരുന്ന രണ്ടുപേർ രക്ഷപ്പെട്ടതായി കമ്മ്യൂണിക്കേഷൻസ് മാനേജർ വിക് ഹാത്ത്വേ പറഞ്ഞു. കൊല്ലപ്പെട്ടവരുടെ പേരുകൾ പുറത്തുവിട്ടിട്ടില്ല...

Advertisment