ടെക്സസിലെ എല്ലാ ഹൈസ്കൂളുകളിലും 'ടേണിങ് പോയിന്റ് യുഎസ്എ' ചാപ്റ്ററുകൾ തുറക്കാൻ പദ്ധതി

New Update
F

ഓസ്റ്റിൻ: ടെക്സസിലെ എല്ലാ ഹൈസ്കൂൾ ക്യംപസുകളിലും ടേണിങ് പോയിന്റ് യു.എസ്.എ. (ടി പി യു എസ് എ) എന്ന യാഥാസ്ഥിതിക യുവജന സംഘടനയുടെ ചാപ്റ്ററുകൾ സ്ഥാപിക്കുന്നതിനുള്ള പങ്കാളിത്തത്തിന് തുടക്കമായി. ടെക്സസ് ഗവർണർ ഗ്രെഗ് ആബട്ട്, ലെഫ്റ്റനന്റ് ഗവർണർ ഡാൻ പാട്രിക്, ടി പി യു എസ് എ സീനിയർ ഡയറക്ടർ ജോഷ് തിഫാൾട്ട് എന്നിവർ ചേർന്നാണ് 'ക്ലബ്ബ് അമേരിക്ക' (ക്ലബ്‌ അമേരിക്ക) എന്ന പേരിലുള്ള ഈ പദ്ധതി പ്രഖ്യാപിച്ചത്.

Advertisment

ഈ ക്ലബ്ബുകൾ തുടങ്ങുന്നതിന് തടസ്സം നിൽക്കുന്ന സ്കൂളുകൾക്കെതിരെ കർശനമായ അച്ചടക്ക നടപടി ഉണ്ടാകുമെന്ന് ഗവർണർ ആബട്ട് മുന്നറിയിപ്പ് നൽകി. ഇത്തരം സ്കൂളുകളെ ഉടൻ ടെക്സസ് വിദ്യാഭ്യാസ ഏജൻസിയെ (ടി ഇ എ) അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പദ്ധതി യാഥാർഥ്യമാക്കാൻ ലെഫ്റ്റനന്റ് ഗവർണർ പാട്രിക് തന്റെ പ്രചാരണ ഫണ്ടിൽ നിന്ന് 1 മില്യൻ ഡോളർ (ഏകദേശം 8.3 കോടി രൂപ) സഹായം പ്രഖ്യാപിച്ചിരുന്നു.  

ടെക്സസിനു പുറമേ ഒക്ലഹോമ, ഫ്ലോറിഡ എന്നിവിടങ്ങളിലെ റിപ്പബ്ലിക്കൻ ഉദ്യോഗസ്ഥരും ടി പി യു എസ് എ യുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ പങ്കാളിത്തം പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ ടെക്സസിലെ 500-ലധികം ഹൈസ്കൂളുകളിൽ 'ക്ലബ്ബ് അമേരിക്ക' ചാപ്റ്ററുകൾ ഉണ്ടെന്ന് അധികൃതർ അറിയിച്ചു.

Advertisment