/sathyam/media/media_files/2025/12/07/v-2025-12-07-05-12-46.jpg)
ന്യൂയോർക്ക് : 27 സംസ്ഥാനങ്ങളിൽ വിതരണം ചെയ്ത ആയിരക്കണക്കിന് ഗാലൻ സാലഡ് ഡ്രസിങ്ങുകളും മറ്റ് ഉൽപന്നങ്ങളും എഫ്.ഡി.എ. (ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ) തിരികെ വിളിച്ചു. ഈ ഉൽപന്നങ്ങളിൽ 'ബ്ലാക്ക് പ്ലാസ്റ്റിക്' അടക്കമുള്ള വസ്തുക്കൾ കലരാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തി. ഇത് സുരക്ഷാ ഭീഷണിയുണ്ടാക്കുന്നു.
വെഞ്ചുറ ഫുഡ്‌സ് എൽ എൽ സി (വേണ്ടുറ ഫുഡ്സ് എൽ എൽ സി) നിർമിച്ചതും 'ഹിഡൻ വാലി ബട്ടർ മിൽക്ക് റാഞ്ച്', 'കോസ്റ്റ്‌കോ സർവീസ് ഡെലി സീസർ ഡ്രസിങ്', 'പബ്ലിക്സ് ഡെലി കാരോലൈന-സ്റ്റൈൽ മസ്റ്റാർഡ് ബി ബി ക്യു സോസ്' തുടങ്ങിയ ബ്രാൻഡുകളിൽ വിതരണം ചെയ്ത ഉൽപന്നങ്ങളാണ് തിരികെ വിളിച്ചിരിക്കുന്നത്.
ഉൽപന്നങ്ങൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാൻ സാധ്യത കുറവാണെങ്കിലും, ഇത് ക്ലാസ് II റിസ്ക് വിഭാഗത്തിൽപ്പെടുത്തിയിട്ടുണ്ട്. ഉപഭോക്താക്കൾ ബാധിക്കപ്പെട്ട ഉൽപന്നങ്ങൾ ഉപയോഗിക്കരുതെന്നും അവ വലിച്ചെറിയണമെന്നും എഫ്.ഡി.എ. നിർദേശിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us