/sathyam/media/media_files/2025/11/16/g-2025-11-16-03-43-28.jpg)
ടെക്സസ്: 22 വയസ്സുള്ള ജെറമി വില്യംസിന്റെ മരണവുമായി ബന്ധപ്പെട്ട് നാല് കൗമാരക്കാരെ അറസ്റ്റ് ചെയ്തതായി മിസോറി സിറ്റി പൊലീസ് അറിയിച്ചു. അറസ്റ്റിലായ നാല് പ്രതികളെയും ജയിലിലേക്ക് മാറ്റി. ഇവർക്കെതിരെ കൊലപാതക കുറ്റം ചുമത്തുമെന്ന് പൊലീസ് അറിയിച്ചു. ട്രാവിസ് ഹൈസ്‌കൂളിൽ പഠിക്കുന്ന വിദ്യാർഥികളാണ് പ്രതികൾ.
ഒക്ടോബർ 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹൈവേ 6ന് സമീപമുള്ള വാൾമാർട്ടിന്റെ പരിസരത്തുവച്ചായിരുന്നു സംഭവം. കവർച്ചയും വെടിവയ്പ്പും നിരീക്ഷണ ക്യാമറയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. സംഭവത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ജെറമി വില്യംസിനെ ഒരു കാറിന്റെ പിൻസീറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എന്നാൽ, ജെറമി വില്യംസിന്റെ കൂടെ കാറിലുണ്ടായിരുന്ന രണ്ട് വയസ്സുള്ള പെൺകുട്ടിക്ക് പരുക്കില്ലായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
നവംബർ 14 വെള്ളിയാഴ്ച രാവിലെ ട്രാവിസ് ഹൈസ്കൂളിൽ വച്ചാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. 18 വയസ്സുള്ള ജോർദാൻ ഡാവോ, മൂന്ന് പ്രായപൂർത്തിയാകാത്തവർ എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us