ഷുഗർ ചാർ ഹൗസിൽ പൊതുജനങ്ങൾ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി പൊലീസ്

New Update
B

ഹൂസ്റ്റൺ: ഹൂസ്റ്റൺ സുഗർ ലാൻഡിലെ ഇംപീരിയൽ ഷുഗർ ചാർ ഹൗസിൽ (ഇമ്പേരിയൽ ഷുഗർ ചാർ ഹൌസ്) പൊതുജനങ്ങൾ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി പൊലീസ്. പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് മുന്നോടിയായിട്ടാണ് നീക്കം. നൂറ് വർഷത്തിലേറെ പഴക്കമുള്ള ഈ കെട്ടിടത്തിൽ സുപ്രധാനമായ സംരക്ഷണ പ്രവർത്തനങ്ങളാണ് ഇനി ആരംഭിക്കാൻ പോകുന്നത്.

Advertisment

ഫ്ലൂറോ ഡാനിയൽ ഡ്രൈവിലെ ഇംപീരിയൽ ഷുഗർ ചാർ ഹൗസ് ഉൾപ്പെടെയുള്ള അടച്ചിട്ട കെട്ടിടങ്ങൾ നിലവിൽ അപകടകരമായ അവസ്ഥയിലാണെന്നും പൊതുജനങ്ങൾക്ക് പ്രവേശനം സുരക്ഷിതമല്ലെന്നും സുഗർ ലാൻഡ് പൊലീസ് വ്യക്തമാക്കി. മതിൽക്കെട്ടിനുള്ളിൽ അതിക്രമിച്ചു കടക്കുന്നവരെ സുരക്ഷാ ക്യാമറകൾ വഴി നിരീക്ഷിക്കുന്നുണ്ട്, അനധികൃതമായി പ്രവേശിക്കുന്നവരെ കണ്ടെത്തിയാൽ ഉദ്യോഗസ്ഥരെ ഉടൻ അയച്ച് നിയമനടപടി സ്വീകരിക്കും.

ചാർ ഹൗസിന്റെ പുനരുദ്ധാരണത്തിനായി നവംബർ 19ന് സിറ്റി കൗൺസിൽ $496,000 ചെലവിൽ അർബാനോ ആർക്കിടെക്റ്റുമായി കരാർ ഒപ്പിട്ടിരുന്നു. സംരക്ഷണ പ്രവർത്തനങ്ങൾ 2026 ഏപ്രിലിൽ ആരംഭിക്കുമെന്നും 18 മുതൽ 24 മാസം വരെ നീണ്ടുനിൽക്കുമെന്നും പ്രതീക്ഷിക്കുന്നതായി അധികൃതർ അറിയിച്ചു. 

Advertisment