/sathyam/media/media_files/2025/12/26/f-2025-12-26-04-08-33.jpg)
ഡാലസ്: ഡാലസ്-ഫോർട്ട് വർത്ത് (ഡി എഫ് ഡബ്ല്യൂ) അന്താരാഷ്ട്ര വിമാനത്താവളത്തിലെ പൊലീസ് സർജന്റ് ചാൾസ് അലൻ വർക്സ് അന്തരിച്ചു. ചൊവ്വാഴ്ച ഡ്യൂട്ടിക്കിടെ ഉണ്ടായ ആരോഗ്യ പ്രശ്നങ്ങളാണ് മരണകാരണം. വിമാനത്താവളത്തിലെ സുരക്ഷാ ചുമതലയിൽ സജീവമായിരിക്കെയായിരുന്നു അന്ത്യം.
2020ലാണ് അലൻ വർക്സ് ഡിഎഫ്ഡബ്ല്യു പൊലീസ് ഡിപ്പാർട്ട്‌മെന്റിൽ ചേർന്നത്. ഔദ്യോഗിക രംഗത്തെ മികച്ച പ്രകടനം മുൻനിർത്തി 2022ൽ അദ്ദേഹത്തിന് സർജന്റായി സ്ഥാനക്കയറ്റം ലഭിച്ചു. ഡിഎഫ്ഡബ്ല്യുവിൽ എത്തുന്നതിന് മുൻപ് ടെന്റൺ കൗണ്ടി ഷെരീഫ് ഓഫീസ് ടാറന്റ് കൗണ്ടി കോളജ് പൊലീസ് എന്നിവിടങ്ങളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
അലൻ വർക്സിന്റെ വിയോഗത്തിൽ പൊലീസ് ചീഫ് ബ്രയാൻ റെഡ്ബേൺ അനുശോചനം രേഖപ്പെടുത്തി. സത്യസന്ധതയും വിനയവുമുള്ള ഒരു മികച്ച നേതാവായിരുന്നു അലൻ എന്നും അദ്ദേഹത്തിന്റെ വിയോഗം സേനയ്ക്ക് വലിയ നഷ്ടമാണെന്നും ചീഫ് അനുസ്മരിച്ചു.
മരണകാരണമായ ആരോഗ്യപ്രശ്നത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. സംസ്കാര ചടങ്ങുകൾ സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് പൊലീസ് ഡിപ്പാർട്മെന്റ് വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us