ഓക്‌ലഹോമ: ഓക്‌ലഹോമയിൽ കാണാതായ 8 വയസ്സുള്ള ക്ലാര റോബിൻസനെ വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുന്നു. ക്രിസ്മസ് രാത്രി ക്ലാരയുടെ കുടുംബം സഞ്ചരിച്ച വാഹനം ഡ്രെയിനേജിൽ ഇടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ കുട്ടി ഒഴുക്കിൽപ്പെടുകയായിരുന്നു. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പിതാവ് മരിച്ചു.
5 വയസ്സുള്ള കുട്ടി ഉൾപ്പെടെ മറ്റ് നാല് കുടുംബാംഗങ്ങളെ രക്ഷപ്പെടുത്തി. ഇവർ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം വീട്ടിലേക്ക് മടങ്ങി. നിലവിൽ കുട്ടിക്കായുള്ള തിരിച്ചലിന് നേതൃത്വം നൽകുന്നത് ടെക്സസ് ഇക്വുസെർച്ചാണ്. എക്‌സ്‌കവേറ്ററുകൾ, ഡ്രോണുകൾ, കെ 9 ടീമുകൾ, സോണാർ ഉപയോഗിച്ചുള്ള കയാക്കുകൾ, ഹെലികോപ്റ്ററുകൾ, എടിവികൾ, യുടിവികൾ, ആംഫിബിയസ് വാഹനം എന്നിവയ്ക്ക് പുറമെ കാൽനടയായും കുട്ടിക്കായി തിരിച്ചിൽ നടക്കുന്നുണ്ട്.
കുട്ടിയെ സംബന്ധിച്ച വിവരം ലഭിക്കുന്നവർ ഷെർമാൻ പൊലീസ് ഡിപ്പാർട്ട്‌മെന്റുമായോ ടെക്സസ് ഇക്വുസെർച്ചുമായോ (281) 309-9500 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർഥിച്ചു.