/sathyam/media/media_files/2025/12/22/g-2025-12-22-05-07-23.jpg)
ഡാലസ്: ഡാലസിൽ കൊലക്കേസ് പ്രതി പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു. ശനിയാഴ്ച ഉച്ചയ്ക്ക് 11.45ഓടെ മെസ്‌കിറ്റിലെ തിരക്കേറിയ ടൗൺ ഈസ്റ്റ് മാളിന് സമീപമുള്ള എൽ.ബി.ജെ ഫ്രീവേയിലാണ് സംഭവം നടന്നത്. ശനിയാഴ്ച രാവിലെ ഡാലസിലെ മാർക്ക് വില്ലെ ഡ്രൈവിൽ ഒരു സ്ത്രീ വെടിയേറ്റ് മരിച്ച കേസിലെ പ്രതിയെ തിരയുകയായിരുന്നു പൊലീസ്.
പ്രതി മാൾ പരിസരത്തുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് ഡാലസ് പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. തുടർന്ന് പ്രതിയുടെ വാഹനം തടയാൻ പൊലീസ് ശ്രമിച്ചപ്പോൾ, ഇയാൾ ആയുധവുമായി പുറത്തിറങ്ങി പൊലീസിനെ നേരിടാൻ ശ്രമിക്കുകയായിരുന്നു. ഇതോടെ പൊലീസ് വെടിയുതിർക്കുകയും പ്രതി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയും ചെയ്തു. ഏറ്റുമുട്ടലിൽ പൊലീസുകാർക്ക് പരുക്കുകളൊന്നുമില്ല.
വാരാന്ത്യമായതിനാൽ ഷോപ്പിങ്ങിനായി നിരവധി ആളുകൾ എത്തിയ ടൗൺ ഈസ്റ്റ് മാളിന് സമീപം വെടിവെപ്പ് നടന്നത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. സംഭവത്തെത്തുടർന്ന് പ്രദേശം പൊലീസ് വളയുകയും ഫ്രീവേയിലെ ഗതാഗതം ഭാഗികമായി തടസ്സപ്പെടുകയും ചെയ്തു. പ്രതിയുടെ പേരുവിവരങ്ങൾ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us