ചൈനയിൽ നിന്നും ഹോങ്കോങ്ങിൽ നിന്നുമുള്ള പാഴ്സലുകൾ സ്വീകരിക്കുന്നത് നിർത്തിവച്ച് യുഎസ് പോസ്റ്റൽ സർവീസ്

New Update
Vyhbjm

ചൈനയിൽ നിന്നും ഹോങ്കോങ്ങിൽ നിന്നും അയച്ച പാഴ്സലുകൾ സ്വീകരിക്കുന്നത് താൽക്കാലികമായി നിർത്തിവയ്ക്കുന്നതായി യുണൈറ്റഡ് സ്റ്റേറ്റ്സ് പോസ്റ്റൽ സർവീസ് അറിയിച്ചു.

Advertisment

സസ്പെൻഷൻ ഉടനടി പ്രാബല്യത്തിൽ വന്നതായി യുഎസ്പിഎസ് പറഞ്ഞു. അതേസമയം കത്തുകൾ സസ്പെൻഷനിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് യുഎസ്പിഎസ്. അതേസമയം സസ്പെൻഷനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല, കൂടാതെ നിർത്തിവയ്ക്കൽ എത്ര കാലം തുടരുമെന്നും പറഞ്ഞിട്ടില്ല.

ചൊവ്വാഴ്ച നേരത്തെ, പ്രസിഡന്റ് ട്രംപിന്റെ ചൈനീസ് ഉൽപന്നങ്ങൾക്ക് 10 ശതമാനം താരിഫ് ഏർപ്പെടുത്തുന്നതിനെ എതിർക്കുമെന്ന് ബീജിങ് പ്രഖ്യാപിച്ചു. അടുത്ത തിങ്കളാഴ്ച മുതൽ കൽക്കരി, ദ്രവീകൃത പ്രകൃതിവാതക ഉൽപന്നങ്ങൾ എന്നിവയ്ക്ക് 15 ശതമാനം താരിഫ് ഏർപ്പെടുത്തുമെന്നും യുഎസിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന അസംസ്കൃത എണ്ണ, കാർഷിക യന്ത്രങ്ങൾ, വലിയ എഞ്ചിൻ കാറുകൾ എന്നിവയ്ക്ക് 10 ശതമാനം താരിഫ് ഏർപ്പെടുത്തുമെന്നും ചൈന പറഞ്ഞു.

കയറ്റുമതിയിലെ വളർച്ച സുരക്ഷാ അപകടസാധ്യതകൾക്കായി സാധനങ്ങൾ പരിശോധിക്കുന്നതിന് ബുദ്ധിമുട്ടാക്കുന്നുവെന്ന് യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. വരും ദിവസങ്ങളിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി സംസാരിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്ന് ട്രംപ് പറഞ്ഞു.

Advertisment