/sathyam/media/media_files/2025/07/26/hhbvg-2025-07-26-04-15-30.jpg)
കെബെക്ക് സിറ്റി; കെബെക്കിൽ വീശിയടിച്ച കൊടുങ്കാറ്റിൽ ആയിരക്കണക്കിന് വീടുകളിൽ വൈദ്യുതി മുടങ്ങിയതായി റിപ്പോർട്ട് ഇന്നലെ വൈകിട്ട് മുതൽ ഇന്നലെ രാവിലെ വരെ സതേൺ, സെൻട്രൽ കെബെക്കിൽ ഇരുട്ടിലായ 40,000 വീടുകളിൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
ഔട്ടയിസ് മേഖലയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങളുണ്ടായത്. പ്രദേശത്ത് 24,000 വീടുകളിൽ വൈദ്യുതിയില്ല. ലോറൻഷ്യൻസിൽ 8,000 ഹൈഡ്രോ കെബെക്ക് ഉപഭോക്താക്കൾക്കും കെബെക്ക് സിറ്റി മേഖലയിൽ 6,000 വീടുകളിലും വൈദ്യുതി മുടങ്ങിയിട്ടുണ്ട്. വ്യാഴാഴ്ച രൂപപ്പെട്ട ഇടിമിന്നൽ പ്രധാനമായും വെസ്റ്റേൺ കെബെക്കിനെയാണ് ബാധിച്ചത്. പിന്നീട് ഇത് മഴയായി മാറി രാത്രി മുഴുവൻ തുടർന്നു. ഒന്റാരിയോയിലും ഇടിമിന്നൽ നാശം വിതച്ചു.
ഒന്റാരിയോയിൽ വെള്ളിയാഴ്ച രാവിലെ 80,000 ഹൈഡ്രോ വൺ ഉപഭോക്താക്കൾക്ക് വൈദ്യുതി മുടങ്ങിയതായി റിപ്പോർട്ടുണ്ട്.