പനാമ കനാല്‍ ഏറ്റെടുക്കുമെന്ന് ട്രംപ് വീണ്ടും

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
Ggv

പനാമ കനാലിന്‍റെ നിയന്ത്രണം ഏറ്റെടുക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. അറ്റ്ലാന്‍റിക്, പസഫിക് സമുദ്രങ്ങളെ ബന്ധിപ്പിക്കുന്ന നിര്‍ണായക ജലപാത ചൈനയ്ക്കു നല്‍കിയിട്ടില്ലെന്നും ചൈന കരാര്‍ ലംഘിച്ചതായും ട്രംപ് പറഞ്ഞു. ഇതോടെ കടുത്ത നടപടി ട്രംപില്‍ നിന്നുമുണ്ടാകും എന്നുറപ്പായി. കനാല്‍ യുഎസിനു തിരികെ നല്‍കണമെന്ന ട്രംപിന്‍റെ ആവശ്യം പനാമ പ്രസിഡന്‍റ് ജോസ് റൗള്‍ മുലിനോയെ അറിയിച്ചിട്ടുണ്ട്.

Advertisment

ചൈനയുടെ സ്വാധീനം പനാമ കനാലിനു ഭീഷണിയാകുമെന്ന് യുഎസ് പ്രസിഡന്‍റ് പറഞ്ഞിട്ടുണ്ടെന്നും അടിയന്തിര മാറ്റങ്ങള്‍ ആവശ്യമാണെന്നും മാര്‍ക്കോ റൂബിയോ പനാമയെ അറിയിച്ചിട്ടുണ്ട്.

എന്നാല്‍ കനാലിന്‍റെ അധികാരം ഒരു ചര്‍ച്ചയിലും കൈമാറ്റം ചെയ്യപ്പെട്ടിട്ടില്ലെന്ന് മുലിനോ പറഞ്ഞു. പനാമ കനാല്‍ ഏറ്റെടുക്കാനുള്ള ട്രംപിന്‍റെ പദ്ധതിക്കെതിരെ ഇതിനകം പ്രതിഷേധം തുടങ്ങിക്കഴിഞ്ഞു. ചെന്നീസ് ഹച്ചിസണ്‍ തുറമുഖ കമ്പനിയാണ് നിലവില്‍ പനാമ കനാല്‍ നടത്തുന്നത്.

Advertisment