പ്രവാസി ഭാരതീയ സമ്മാൻ അവാർഡിനു വിദേശകാര്യ മന്ത്രാലയം യുഎസിൽ നിന്നുള്ള മൂന്നു പേർ ഉൾപ്പെടെ 27 പേരെ നാമനിർദേശം ചെയ്തു.
ശരദ് ലഖൻപാൽ, ഷർമിള ഫോർഡ്, രവികുമാർ എസ് എന്നിവരാണ് യുഎസിൽ നിന്നുള്ള ജേതാക്കൾ. ഇന്ത്യൻ പ്രവാസികളുടെ ജീവിതം ആഘോഷിക്കുന്ന പ്രവാസി ഭാരതീയ ദിവസിലാണ് രാഷ്‌ട്രപതി ദ്രൗപദി മുർമു അവാർഡുകൾ നൽകുക. ജനുവരി 8-10നു ഒഡിഷയിലെ ഭുവനേശ്വറിലാണ് സമ്മേളനം.
എൻ ആർ ഐ കളുടെ അമൂല്യ സംഭാവനകൾ മാനിച്ചു നൽകുന്ന അവാർഡ് ബഹുമാന്യരായ വ്യക്തികൾ അടങ്ങുന്ന ജൂറി നിർണ്ണയിക്കുന്നതാണ്. ഉപരാഷ്ട്രപതിയാണ് ജൂറി ചെയർമാൻ.