‘ആസൂത്രിത ആക്രമണം’: ടെക്സസ് കൊലപാതകത്തിൽ ശിക്ഷ വിധിച്ച് കോടതി

New Update
J

നോർത്ത് ടെക്സസ്: ടെക്സസിലെ കോഫ്മാൻ കൗണ്ടിയിൽ ഗാബ്രിയേൽ ഡിയോസ്ഡാഡോ ആർട്ടിയേഗയെ വെടിവെച്ച് കൊന്ന കേസിൽ പ്രതിയായ ഡിയൗൻഡ്രെ ബെർണാർഡ് വാക്കർക്ക് (26) ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി.

Advertisment

2024 ഫെബ്രുവരിയിൽ ഫോർണിയിലെ സമ്മർ ഹേവൻ മൊബൈൽ ഹോം പാർക്കിലുള്ള ആർട്ടിയേഗയുടെ വീട്ടുമുറ്റത്തുവച്ചാണ് സംഭവം നടന്നത്. ജോലിക്ക് പോകാൻ ഇറങ്ങുമ്പോൾ ആർട്ടിയേഗയെ ഇയാൾ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതൊരു ‘ആസൂത്രിത ആക്രമണം’ (pre-meditated targeted attack) ആണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. കൊല്ലപ്പെട്ട ഗാബ്രിയേൽ ഡിയോസ്ഡാഡോ ആർട്ടിയേഗയ്ക്കും പ്രതിക്കും പരസ്പരം പരിചയമുണ്ടായിരുന്നു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരിക്കുന്നത്.

കോഫ്മാൻ കൗണ്ടി ക്രിമിനൽ ഡിസ്ട്രിക്റ്റ് അറ്റോർണി എർലൈ നോർവിൽ വൈലിയാണ് വിധി പ്രഖ്യാപിച്ചത്. അതേസമയം, കേസിൽ വാക്കറുടെ സഹപ്രതിയായ മൈറ ലാറയ്ക്കെതിരെയും കൊലപാതകം, ലഹരിമരുന്ന് കൈവശം വയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. ഇയാളുടെ വിചാരണ തീയതി പിന്നീട് തീരുമാനിക്കും.

Advertisment