/sathyam/media/media_files/2025/10/31/b-2025-10-31-03-57-57.jpg)
ന്യൂയോർക്ക്: കാൻസറിന് കാരണമായേക്കാവുന്ന രാസവസ്തുവിന്റെ ഉയർന്ന അളവുകൾ കണ്ടെത്തിയതിനെത്തുടർന്ന് 580,000-ത്തിലധികം ബ്ലഡ് പ്രഷർ മരുന്നുകൾ അടിയന്തരമായി തിരിച്ചുവിളിച്ചു. 'നൈട്രോസാമിനുകൾ'(എൻ - നൈട്രസോ പ്രസോസിന് ഇമ്പ്യൂരിറ്റി സി) എന്നറിയപ്പെടുന്ന ഈ രാസവസ്തുവിന്റെ സാന്നിധ്യമാണ് മരുന്നുകൾ പിൻവലിക്കാൻ കാരണം.
പ്രാസോസിൻ ഹൈഡ്രോക്ലോറൈഡ് ക്യാപ്സ്യൂളുകളാണ് (1എംജി, 2എംജി, 5എംജി ഡോസുകൾ) തിരിച്ചുവിളിച്ചവയിൽ പ്രധാനമായും ഉൾപ്പെടുന്നത്. ഈ രാസവസ്തു അമിതമായ അളവിൽ ദീർഘകാലം ഉപയോഗിക്കുന്നത് കാൻസർ സാധ്യത വർധിപ്പിക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.
ഈ മരുന്ന് വിമുക്ത സൈനികർക്കിടയിൽ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ വിഷയത്തിൽ മുന്നറിയിപ്പ് നൽകി. മരുന്ന് പെട്ടെന്ന് നിർത്തരുതെന്നും, പകരം ഡോക്ടർമാരുമായോ ആരോഗ്യ ഉപദേഷ്ടാക്കളുമായോ കൂടിയാലോചിച്ച് ഉചിതമായ ബദൽ ചികിത്സാരീതി തേടണമെന്നും ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ നിർദേശിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us