ബാൾട്ടിമോറിൽ മരിച്ചവരുടെ ബന്ധുക്കളെ ഇന്ന് പ്രസിഡന്റ് ബൈഡൻ കാണും

author-image
ആതിര പി
New Update
876tredcvbnm
വാഷിംഗ്ടൺ: ബാൾട്ടിമോറിൽ കപ്പലിടിച്ചു പാലം തകർന്നപ്പോൾ മരണമടഞ്ഞ ആറു ജീവനക്കാരുടെ കുടുംബാംഗങ്ങളിൽ ചിലരെ വെള്ളിയാഴ്ച പ്രസിഡന്റ് ജോ ബൈഡൻ കാണും. ഫ്രാൻസിസ് സ്കോട്ട് കി ബ്രിഡ്‌ജ്‌ തകർന്ന ശേഷം ആദ്യമായി അവിടെ എത്തുന്ന ബൈഡൻ അപകടസ്ഥലം സന്ദർശിച്ചു ഉദ്യോഗസ്ഥരുമായി പുനർനിർമാണം ചർച്ച ചെയ്യും. 
Advertisment

ദിവസേന നിരവധി മില്യൺ ചരക്കു നീക്കം സ്തംഭിപ്പിച്ചാണ് തുറമുഖത്തേക്കുള്ള വഴി അപകടം മൂലം അടഞ്ഞു പോയത്. നാലു ജഡങ്ങൾ കൂടി ആയിരക്കണക്കിനു ടൺ നഷ്ടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങി കിടപ്പുണ്ട്. 

മരിച്ചവരുടെ കുടുംബങ്ങൾക്കു സഹായം എത്തിക്കാൻ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നുണ്ട്. ബൈഡന്റെ സന്ദർശനത്തോടെ അത് ത്വരിതപ്പെടുത്താൻ കഴിഞ്ഞേക്കും. 

joe bidden baltimore
Advertisment