2020 പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തോറ്റ ഡൊണാൾഡ് ട്രംപിന്റെ അനുയായികൾ യുഎസ് കോൺഗ്രസ് ആസ്ഥാനമായ ക്യാപിറ്റോൾ കൈയ്യേറി നടത്തിയ അതിക്രമങ്ങൾ മറക്കാനോ തിരുത്തി എഴുതാനോ കഴിയുന്നതല്ലെന്നു പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി.
ബൈഡന്റെ വിജയം സ്ഥിരീകരിക്കാൻ സമ്മേളിച്ച കോൺഗ്രസിൽ അരാജകത്വം സൃഷ്ടിച്ചു അത് തടയാനാണ് ട്രംപിന്റെ അനുയായികൾ ശ്രമിച്ചത്. ഭരണഘടന നൽകുന്ന സുഗമമായ അധികാരമാറ്റം തടയാനുള്ള ശ്രമം പല പാഠങ്ങളും നൽകി.
"അങ്ങിനെയൊന്നും ഉണ്ടായില്ലെന്നു നമ്മൾ ഭവിക്കുന്നത് ശരിയാണെന്നു ഞാൻ കരുതുന്നില്ല," ബൈഡൻ മാധ്യമങ്ങളോട് പറഞ്ഞു. "അന്ന് അദ്ദേഹം ജനാധിപത്യത്തിനു നേരെ യഥാർഥമായ ഭീഷണിയാണ് ഉയർത്തിയത്.
ഇപ്പോൾ നമ്മൾ അതൊക്കെ പിന്നിട്ടു. നമുക്ക് വേണ്ട വിധം സുഗമമായ അധികാര കൈമാറ്റം നടത്തണം." ക്യാപിറ്റോളിൽ ട്രംപിന്റെ വിജയം തിങ്കളാഴ്ച കോൺഗ്രസ് സർട്ടിഫൈ ചെയ്തപ്പോൾ അംഗങ്ങൾ 2020ലെ അനിഷ്ട സംഭവങ്ങൾ ഓർമിച്ചു.