യുഎസ് കൃഷിയിടങ്ങളിൽ ജോലി ചെയ്യുന്ന മെക്സിക്കൻ തൊഴിലാളികളുടെ മേൽ നടത്തുന്ന ഇമിഗ്രെഷൻ റെയ്‌ഡുകൾ തിരിച്ചടിക്കുമെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപിനു മെക്സിക്കൻ പ്രസിഡൻറ് ക്ലോഡിയ ഷെയ്‌ൻബോം പാർഡോ താക്കീതു നൽകി. "അന്യായമാണ് ഈ റെയ്‌ഡുകൾ. അഗാധമായ അനീതി. അത് യുഎസ് സമ്പദ് വ്യവസ്ഥയ്ക്കു തന്നെ പരുക്കേൽപിക്കും."
സൗത്ത് കാലിഫോർണിയയിലെ രണ്ടു കന്നാബിസ് ഫാമുകളിൽ ഫെഡറൽ ഇമിഗ്രെഷൻ അധികൃതർ വ്യാഴാഴ്ച്ച നടത്തിയ റെയ്ഡിൽ 200 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഏറ്റുമുട്ടൽ ഉണ്ടായതിനെ തുടർന്നു ഏതാനും പേർക്ക് പരുക്കേൽക്കുകയും ഒരാൾ മരിക്കയും ചെയ്തു.
മെക്സിക്കൻ വംശജരും മറ്റു ലാറ്റിനോ കുടിയേറ്റക്കാരും യുഎസ് സമ്പദ് വ്യവസ്ഥയ്ക്കു ഗണ്യമായ സംഭാവനകൾ നൽകിയിട്ടുണ്ടെന്ന് പാർഡോ ചൂണ്ടിക്കാട്ടി. അവർ ഇല്ലെങ്കിൽ കാലിഫോർണിയയിലും മറ്റു സംസ്ഥാനങ്ങളിലും കൃഷിയിടങ്ങളിൽ കൊയ്ത്തു നടക്കാതെ വരും."
യുഎസിലെ മെക്സിക്കൻ കോൺസലേറ്റുകൾക്കു അവർ വർധിച്ച ധനസഹായം പ്രഖ്യാപിച്ചു. "അവിടെ നമ്മുടെ സഹോദരീസഹോദരന്മാർക്കു നിയമ സഹായം വേണ്ടി വരും. അത് നമ്മൾ ഉറപ്പാക്കും."