'കമ്മ്യൂണിസ്റ്റ്' മംദാനി ജയിച്ചാൽ ഫെഡറൽ സർക്കാർ രംഗത്തു വരുമെന്ന് പ്രസിഡന്റ് ട്രംപ്

New Update
Hvghv cc

വാഷിംഗ്ടൺ: 'കമ്മ്യൂണിസ്റ്റ്' ആയ സൊഹ്‌റാൻ മംദാനി ജയിച്ചാൽ ന്യൂയോർക്ക് നഗരം ഫെഡറൽ സർക്കാർ പിടിച്ചെടുക്കുമെന്ന് പ്രസിഡന്റ് ട്രംപ്. 'ഒരു കമ്മ്യൂണിസ്റ്റ് തിരഞ്ഞെടുക്കപ്പെട്ടാൽ, ന്യു യോർക്ക് ഒരിക്കലും പഴയതുപോലെ ആകില്ല. എന്നാൽ വൈറ്റ് ഹൗസിൽ നമുക്ക് വലിയ അധികാരമുണ്ട്,' ട്രംപ് ന്യു യോർക്ക് പോസ്റ്റിനോട് പറഞ്ഞു.

Advertisment

നിയമലംഘനം തടഞ്ഞില്ലെന്ന് ആരോപിച്ച് നഗരത്തിനുള്ള ഫെഡറൽ ഫണ്ട് നിർത്തുമെന്ന് ആദ്യ ടേമിൽ ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. നഗര നിയന്ത്രണം പിടിച്ചെടുക്കാൻ ഏത് അധികാരമാണ് ഉപയോഗിക്കുകയെന്ന് പ്രസിഡന്റ് വ്യക്തമാക്കിയില്ല.

ഞങ്ങൾ ന്യൂയോർക്കിനെ വീണ്ടും നേരെയാക്കാൻ പോകുന്നു. അത് വാഷിംഗ്ടണിൽ നിന്ന് ചെയ്യേണ്ടി വന്നേക്കും-ട്രംപ് പറഞ്ഞു.

റിപ്പബ്ലിക്കൻ നോമിനി കർട്ടിസ് സ്ലിവ മത്സരത്തിൽ നിന്ന് പിന്മാറണോ എന്ന് ചോദിച്ചപ്പോൾ “ഞാൻ അതിൽ ഇടപെടുന്നില്ല” എന്ന് ട്രംപ് പറഞ്ഞു.

ഡമോക്രാറ്റിക് പ്രൈമറിയിൽ തോറ്റ മുൻ ഗവർണർ കോമോയ്ക്ക് കഴിവുണ്ട്. നിലവിലെ മേയറായ എറിക് ആഡംസ് രംഗത്തുണ്ട്. കർട്ടിസ് സിൽവയുണ്ട്? കർട്ടിസ് ഓരോ നാല് വർഷത്തിലൊരിക്കൽ മത്സരിക്കുന്നു. സ്ഥിരം സ്ഥാനാർഥി '

1973 മുതൽ സ്വയംഭരണം നടത്തുന്ന ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ വേണ്ടി വന്നാൽ ഫെഡറൽ സർക്കാർ ഏറ്റെടുക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തി. 'ഡിസിയിൽ കുറ്റകൃത്യങ്ങൾ വേണ്ട. നഗരം നന്നായി പ്രവർത്തിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. കുറ്റമറ്റ രീതിയിൽ പ്രവർത്തിക്കുന്ന ഒരു തലസ്ഥാനം ഞങ്ങൾ ആഗ്രഹിക്കുന്നു, അത് ചെയ്യാൻ ഞങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകില്ല, മേയറുമായി (മുരിയേൽ ബൗസർ,) നല്ല ബന്ധമുണ്ട്. അത് പ്രവർത്തിക്കുന്നുണ്ടോ എന്ന് ഞങ്ങൾ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്.”

മംദാനിയുടെ വിജയം ഓരോ പാർട്ടിയിലെയും വോട്ടർമാർ എത്രമാത്രം മാറിയിരിക്കുന്നുവെന്ന് വ്യക്തമാക്കുന്നു എന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പറഞ്ഞു.

പ്രസിഡന്റ് ട്രംപിന്റെ വിജയം തൊഴിലാളി, മധ്യവർഗ സഖ്യത്തിൽ വേരൂന്നിയതാണെങ്കിൽ, മംദാനിയുടെ സഖ്യം അതിന്റെ വിപരീതമാണ്. ഉയർന്ന വരുമാനമുള്ളവരും കോളേജ് വിദ്യാഭ്യാസം നേടിയവരുമാണ് അതിൽ. പക്ഷേ കറുത്ത വോട്ടർമാർക്കിടയിലും ഡിഗ്രി ഇല്ലാത്തവർക്കിടയിലും മാംദാനി ദുർബലനാണ്.   

Advertisment