Advertisment

പോഡ്‌കാസ്റ്റർമാർക്കും സോഷ്യൽ മീഡിയ സ്വാധീനം ചെലുത്തുന്നവർക്കും ബ്രീഫിങ് റൂം തുറന്നുകൊടുക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ്

New Update
Gdhdbsn

വാഷിങ്ടൻ : വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് ചൊവ്വാഴ്ച ബ്രീഫിങ് റൂമിൽ അരങ്ങേറ്റം കുറിച്ചു, വാർത്താ മാധ്യമങ്ങളുമായി ഇടയ്ക്കിടെ സംസാരിക്കുമെന്നും പോഡ്‌കാസ്റ്റർമാർക്കും സോഷ്യൽ മീഡിയ സ്വാധീനം ചെലുത്തുന്നവർക്കും ബ്രീഫിങ് റൂം തുറന്നുകൊടുക്കുമെന്നും വാഗ്ദാനം ചെയ്തു.

Advertisment

പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ രണ്ടാം ഭരണകൂടത്തിന്റെ പൊതുമുഖമെന്ന നിലയിൽ തന്റെ ആദ്യ ബ്രീഫിങ്ങിൽ, ഫെഡറൽ ഗ്രാന്റുകളും വായ്പകളും വൈറ്റ് ഹൗസ് മരവിപ്പിച്ചതിന്റെയും യുഎസിൽ താമസിക്കുന്ന കുടിയേറ്റക്കാരെ നിയമവിരുധമായി നാടുകടത്താനുള്ള ഭരണകൂടത്തിന്റെ ശ്രമങ്ങളുടെ ആദ്യ ദിവസങ്ങളെയും കുറിച്ചുള്ള വൈറ്റ് ഹൗസ് പ്രസ് കോർപ്‌സിന്റെ ചോദ്യങ്ങൾക്ക് ലീവിറ്റ് ഏകദേശം 47 മിനിറ്റ് ഉത്തരം നൽകി.

27 വയസ്സുള്ള ന്യൂ ഹാംഷർ സ്വദേശിയായ ലീവിറ്റ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി നിയമിതയായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ്. തുടർച്ചയായി ആറാമത്തെ ജോലിക്കാരിയായ അമ്മയാണ് അവർ. ന്യൂ ഹാംഷറിലെ മാഞ്ചസ്റ്ററിലെ ലിബറൽ ആർട്സ് സ്കൂളായ സെന്റ് അൻസെൽം കോളജിൽ അത്‌ലറ്റിക് സ്കോളർഷിപ്പോടെയാണ് ലീവിറ്റ് പഠനം പൂർത്തീകരിച്ചത്. 

Advertisment