പ്രിയ ജയിൻ ന്യൂ ജേഴ്സി ട്രാൻസ്പോർട്ടേഷൻ കമ്മീഷണർ

New Update
B

ന്യൂ ജേഴ്സി ട്രാൻസ്പോർട്ടേഷൻ കമ്മീഷണറായി ഇന്ത്യൻ അമേരിക്കൻ സിവിൽ എൻജിനിയർ പ്രിയ ജയിനെ ഗവർണർ മൈക്കി ഷെറിൽ നിയമിച്ചു. സംസ്ഥാനത്തെ ഗതാഗത മേഖലയുടെ പാളിച്ചകൾ പരിഹരിച്ചു അതിനെ കാര്യക്ഷമം ആക്കുകയാണ് ജെയിൻ ഏറെറടുക്കുന്ന ദൗത്യം. ഗെയ്റ്റ്വെ ടണൽ ഒരു മുഖ്യ മുൻഗണനയാണ്. ഫിഫ വേൾഡ് കപ്പിനു മുന്നോടിയായി ഒട്ടേറെ പുരോഗതി കൈവരിക്കാനുണ്ട്.

Advertisment

ജയിനെ നിയമിക്കുന്നതിൽ ആവേശമുണ്ടെന്നു പറഞ്ഞ ഷെറിൽ, അവർ സംസ്ഥാനത്തെ മികച്ച ഗതാഗത പദ്ധതികൾ കൈകാര്യം ചെയ്‌തിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടി. സങ്കീർണമായ പദ്ധതികൾ കൈകാര്യം ചെയ്യാനുള്ള കെൽപ് അവർക്കുണ്ട്. കാലതാമസം ഒഴിവാക്കുക, പഴകിയ റോഡുകളും പാലങ്ങളും നന്നാക്കുക ഇവയൊക്കെ ആയിരിക്കും അവരുടെ മുൻഗണനകൾ.

മോറിസ് കൗണ്ടി നിവാസിയാണ് ജെയിൻ. പിലാനി ബിർള ഇന്സ്ടിട്യൂട്ടിൽ സിവിൽ എഞ്ചിനിയറിങ്ങിൽ ബിരുദവും ഫിസിക്സിൽ പി ജി യും ചെയ്തു.

Advertisment