Advertisment

ചിക്കാഗോയില്‍ ഭര്‍ത്താവിന്റെ വെടിയേറ്റ കോട്ടയം സ്വദേശിനിയുടെ നിലയില്‍ പുരോഗതി, കുഞ്ഞ് മരിച്ചു

New Update
Progress as Kottayam woman shot by husband in Chicago, baby dies

ചിക്കാഗോ: ഭര്‍ത്താവിന്റെ വെടിയേറ്റ മലയാളി യുവതിയുടെ ആരോഗ്യനില നിലയില്‍ പുരോഗതി. കുഞ്ഞ് മരിച്ചു കോട്ടയം ഉഴവൂര്‍ കുന്നാംപടവില്‍ ഏബ്രഹാം (ബിനോയ്) ലാലി ദമ്പതികളുടെ മകള്‍ മീരയ്ക്ക് (32) ആണ് വെടിയേറ്റത്. മീരയുടെ വയറ്റിലും താടിയെല്ലിനുമാണ് വെടിയേറ്റതെന്നു ബന്ധുക്കള്‍ പറഞ്ഞു.

നില ഗുരുതരമാണെന്നും വയറ്റിലെ രക്തസ്രാവം നിയന്ത്രണ വിധേയമായിട്ടില്ലെന്നുമാണ് ഉഴവൂരിലെ ബന്ധുക്കള്‍ക്കു ലഭിച്ച വിവരം. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഗര്‍ഭിണിയായ മീരയെ കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ഭര്‍ത്താവ് ഏറ്റുമാനൂര്‍ അഴകുളം അമല്‍ റെജി വെടിവയ്ക്കുകയായിരുന്നു എന്നാണു വിവരം.

അമല്‍ റെജിയെ ചിക്കാഗോ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മീരയും ഇരട്ട സഹോദരി മീനുവും ചിക്കാഗോയില്‍ അടുത്തടുത്ത വീടുകളിലാണ് താമസിക്കുന്നത്. 

#Amal Reji #meera
Advertisment