പ്രമുഖ ഇന്ത്യൻ ഡോക്ടർ ന്യൂ ജേഴ്സിയിൽ നിന്നു കോൺഗ്രസിലേക്കു മത്സരിക്കുന്നു

New Update
Cvbb

ന്യൂ ജേഴ്‌സി ഏഴാം കോൺഗ്രെഷണൽ ഡിസ്ട്രിക്ടിൽ നിന്നു യുഎസ് കോൺഗ്രസിലേക്കു മത്സരിക്കുമെന്നു ഇന്ത്യൻ വംശജയായ ഫിസിഷ്യൻ ഡോക്ടർ ടീന ഷാ പ്രഖ്യാപിച്ചു. റിപ്പബ്ലിക്കൻ ടോം കീനിന്റെ കയ്യിലുള്ള സീറ്റാണിത്.

Advertisment

"അമേരിക്ക ഗുരുതരാവസ്ഥയിലാണ്," ഡോക്ടർ ഷാ പറഞ്ഞു. "മതിയായി, ഇതിനൊരു മാറ്റം വരുത്താൻ ഞാൻ കോൺഗ്രസിലേക്കു മത്സരിക്കയാണ്."

"ആർക്കും ഒരുപദ്രവവും ചെയ്യില്ലെന്നു പ്രതിജ്ഞ ചെയ്ത ഡോക്ടറാണ് ഞാൻ," അവർ പറഞ്ഞു. "എന്നാൽ ഇൻഷുറൻസ് കമ്പനികൾക്കു ലാഭം വർധിപ്പിക്കാൻ രോഗികൾ കഷ്ടത അനുഭവിക്കുന്നു. ആരോഗ്യ രക്ഷാ ചെലവുകൾ കുറയ്ക്കാൻ ടോം കീനെ പോലുള്ള രാഷ്ട്രീയക്കാർ ശ്രമിക്കുന്നതേയില്ല. മെഡികെയ്‌ഡ്‌ ചുരുക്കാനും അബോർഷൻ നിരോധിക്കാനുമാണ് അദ്ദേഹത്തിന്റെ ശ്രദ്ധ."

യാതൊരു മെഡിക്കൽ പരിജ്ഞാനവും ഇല്ലാതെ ജീവൻ രക്ഷിക്കുന്ന ഗവേഷണത്തിനു കത്തി വയ്ക്കുന്ന റോബർട്ട് കെന്നഡി ജൂനിയറും ഡോണൾഡ്‌ ട്രംപും പോലുള്ളവരെ പിന്തുണയ്ക്കുകയാണ് കീൻ ചെയ്യുന്നതെന്നും അവർ ആരോപിച്ചു.

ഷാ കടുത്ത മത്സരം നേരിടുമെന്നാണ് വിലയിരുത്തൽ.

Advertisment