/sathyam/media/media_files/2025/08/17/bvccc-2025-08-17-03-15-21.jpg)
അലാസ്ക: റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം അവസാനിപ്പിക്കാന്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനും തമ്മില്‍ നടത്തിയ ചര്‍ച്ചകളില്‍ അന്തിമധാരണയില്ല. വെടിനിര്‍ത്തല്‍ കരാര്‍ സംബന്ധിച്ച് തീരുമാനമൊന്നുമെടുക്കാതെയാണ് ചര്‍ച്ച പിരിഞ്ഞത്.
എന്നാല്‍, ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്ന് ഇരു നേതാക്കളും അവകാശപ്പെട്ടു. കൂടുതല്‍ മുന്നോട്ട് പോകാനുള്ള സാധ്യതയുണ്ടെന്നും യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. നാറ്റോ അംഗങ്ങളുമായും യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്കിയുമായും ചര്‍ച്ച നടത്തിയതിന് ശേഷം മാത്രമേ അന്തിമ കരാറില്‍ എത്താനാവു. ഇവര്‍ കൂടി കരാറിന് സമ്മതിക്കണമെന്നും ട്രംപ്.
പ്രാഥമികമായ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടാല്‍ മാത്രമേ യുക്രെയ്ന്‍ യുദ്ധത്തിന് അവസാനമാകുവെന്ന് ചര്‍ച്ചകള്‍ക്ക് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പുടിന്‍ പറഞ്ഞു. ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുത്ത ട്രംപിന് പുടിന്‍ നന്ദിയും പറഞ്ഞു.