ഭീകകരെ മോസ്കോയിലേക്കു അയച്ചതാരെന്നു പുട്ടിൻ; യുഎസ് എന്തിനു ന്യായീകരിക്കുന്നു?

New Update
nbvcdfgrtg
വാഷിംഗ്ടൺ: മോസ്കോയിൽ വെള്ളിയാഴ്ച രാത്രി നടന്ന കൂട്ടക്കൊലയ്ക്കു പിന്നിൽ ഇസ്‌ലാമിക ഭീകരരാണ് ഉള്ളതെന്നു റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുട്ടിൻ സമ്മതിച്ചു. എന്നാൽ അവരെക്കൊണ്ടു ആക്രമണം നടത്തിച്ചത് യുക്രൈൻ അല്ലെങ്കിൽ അവരെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾ ആണെന്ന് അദ്ദേഹം സൂചിപ്പിച്ചു. 
Advertisment

യുക്രൈനും അമേരിക്കയും ആ ആരോപണത്തെ തള്ളി. റഷ്യക്കെതിരെ ഇസ്ലാമിക ഭീകരർ ആക്രമണം നടത്തുന്നത് ഇതാദ്യമല്ലെന്നും അവർ ചൂണ്ടിക്കാട്ടി. യുക്രൈൻ യുദ്ധം ആരംഭിക്കുന്നതിനു മുൻപു തന്നെ ആക്രമണങ്ങൾ നടന്നിട്ടുണ്ട്. 

"ഒട്ടേറെ ചോദ്യങ്ങൾ ബാക്കിയുണ്ട്," ഞായറാഴ്ച മർദനമേറ്റു പപ്പടമായ നാലു പ്രതികളെയും കോടതിയിൽ ഹാജരാക്കിയ ശേഷം പുട്ടിൻ പറഞ്ഞു. "ഇസ്ലാമിക തീവ്രവാദികൾ നൂറ്റാണ്ടുകളായി ഇത്തരം ആക്രമണങ്ങൾ നടത്തുന്നുണ്ട്. എന്നാൽ ഈ ആക്രമണം നടത്താൻ അവരെ നിയോഗിച്ചത് ആരെന്നു കണ്ടെത്താൻ ഞങ്ങൾക്കു താൽപര്യമുണ്ട്." 

യുക്രൈനു ആക്രമണത്തിൽ പങ്കില്ലെന്നു ലോകത്തെ ബോധ്യപ്പെടുത്താൻ യുഎസ് ഏറെ പരിശ്രമിക്കുന്നുണ്ടെന്നു പുട്ടിൻ ചൂണ്ടിക്കാട്ടി. മിഡിൽ ഈസ്റ്റിലെ പ്രശ്‌നത്തിനു ന്യായമായ പരിഹാരം കണ്ടെത്താൻ സഹകരിക്കുന്ന റഷ്യക്കെതിരെ ആക്രമണം നടത്താൻ ഇസ്ലാമിക തീവ്രവാദികൾക്ക് എന്തു താല്പര്യമാണ് ഉള്ളത്?

എന്തു കൊണ്ടാണ് ആക്രമണം കഴിഞ്ഞു അവർ യുക്രൈനിലേക്കു പോകാൻ ശ്രമിച്ചതെന്നും പുട്ടിൻ ചോദിച്ചു. "അവിടെ ആരോ കാത്തു നിന്ന പോലെ. ആർക്കാണ് ഇതിന്റെ മെച്ചം കിട്ടുക എന്നതാണ് ചോദ്യം." 

യുക്രൈന്റെ നേരെ വിരൽ ചൂണ്ടേണ്ട എന്നു യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 

Moscow