യുക്രൈൻ നയതന്ത്ര പരിഹാരം ആസന്നമാണെന്നു പുട്ടിന്റെ പ്രത്യേക ദൂതൻ

New Update
1ghg

യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ യുഎസും റഷ്യയും യുക്രൈനും ഉൾപ്പെട്ട നയതന്ത്ര പരിഹാരം ആസന്നമാണെന്നു പ്രസിഡന്റ് പുട്ടിന്റെ പ്രത്യേക ദൂതനും റഷ്യൻ സാമ്പത്തിക വികസന മേധാവിയുമായ കിറിൽ ദിമിത്രിയേവ് വാഷിംഗ്‌ടണിൽ പറഞ്ഞു.

Advertisment

പുട്ടിനും പ്രസിഡന്റ് ട്രംപും തമ്മിൽ അടുത്തു തന്നെ കൂടിക്കാഴ്ച്ച ഉണ്ടാവുമെന്നും അദ്ദേഹം വെളിപ്പെടുത്തി.

യുദ്ധത്തിൽ ഇപ്പോൾ എത്തിനിൽക്കുന്ന അതിരുകൾ സ്വീകരിക്കാമെന്നു യുക്രൈൻ പ്രസിഡന്റ് സിലിൻസ്കി പറഞ്ഞത് പരിഹാരത്തിനു സഹായിക്കും എന്നാണ് ദിമിത്രിയേവിൻ്റെ നിഗമനം. "റഷ്യൻ സേന പൂർണമായി ഒഴിഞ്ഞു പോകണമെന്ന നിലപാടിൽ നിന്ന് അദ്ദേഹം അയഞ്ഞു. അപ്പോൾ നയതന്ത്ര പരിഹാരത്തോടു നമ്മൾ കൂടുതൽ അടുക്കുന്നു."

തത്കാലത്തേക്ക് ആ അതിരുകൾ സ്വീകരിച്ചു വെടി നിർത്താൻ കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

റഷ്യൻ എണ്ണയ്ക്കെതിരെ ട്രംപ് കടുത്ത ഉപരോധം പ്രഖ്യാപിച്ചതിനു പിന്നാലെ വ്യാഴാഴ്ചയാണ് ദിമിത്രിയേവ് വാഷിംഗ്ടണിൽ എത്തിയത്. എന്നാൽ തന്നെ പുട്ടിൻ അയച്ചതാണെന്നു അദ്ദേഹം സമ്മതിച്ചില്ല. ആരെയൊക്കെ കാണുമെന്നും പറഞ്ഞില്ല. ഉപരോധമൊന്നും റഷ്യയ്ക്ക് വലിയ വിഷയമല്ലെന്നു പുട്ടിൻ പറഞ്ഞത് അദ്ദേഹം ചൂണ്ടിക്കാട്ടി.

ശനിയാഴ്ച്ച ട്രംപിന്റെ ദൂതൻ സ്റ്റീവ് വിറ്റ്കോഫിനെ ദിമിത്രിയേവ് കാണുമെന്നാണ് റിപ്പോർട്ട്.

Advertisment