ഗുണനിലവാരപ്പിഴവ്: പ്രമുഖ ഇന്ത്യൻ ഫാർമ കമ്പനികളുടെ മരുന്നുകൾ യു.എസിൽ തിരിച്ചുവിളിക്കുന്നു

New Update
Bvb

വാഷിങ്‌ടൻ ഡി.സി: ഗുണനിലവാരത്തിലെ പിഴവുകൾ, മാലിന്യങ്ങൾ, നിർമാണത്തിലെ പ്രശ്നങ്ങൾ, ലേബലിങ് പിശകുകൾ എന്നിവ കാരണം പ്രമുഖ ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ ഭീമന്മാർ യുഎസ് വിപണിയിൽ നിന്ന് മരുന്നുകൾ തിരിച്ചുവിളിക്കുന്നത് തുടരുന്നതായി യുഎസ് ഫൂഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്​ഡിഎ) അറിയിച്ചു.

Advertisment

ഗ്ലെൻമാർക്ക്, ഗ്രാനുൽസ് ഇന്ത്യ, സൺ ഫാർമ, സൈഡസ്, യൂണികെം എന്നിവയുൾപ്പെടെ നിരവധി കമ്പനികളാണ് എഫ്​ഡിഎയുടെ ഏറ്റവും പുതിയ എൻഫോഴ്‌സ്‌മെന്റ് റിപ്പോർട്ട് പ്രകാരം തിരിച്ചുവിളിക്കൽ നടപടികൾ നേരിടുന്നത്.ഗ്ലെൻമാർക്ക് തങ്ങളുടെ ഗോവ പ്ലാന്റിൽ ഉൽ‌പാദിപ്പിച്ച 13,824 ട്യൂബ് അസെലൈക് ആസിഡ് ജെല്ലുകൾ വൃത്തികെട്ട ഘടനയുണ്ടെന്ന പരാതിയിൽ തിരിച്ചുവിളിക്കൽ നടത്തി.

ഗ്രാനുൽസ് ഇന്ത്യ എഡിഎച്ച്ഡിക്ക് ഉപയോഗിക്കുന്ന 49,000ത്തിലധികം കുപ്പികൾ ഡീഗ്രഡേഷൻ കാരണം തിരിച്ചുവിളിച്ചു. ഡിസൊല്യൂഷൻ പരിശോധനയിൽ പരാജയപ്പെട്ടതിനെത്തുടർന്ന് സൺ ഫാർമയുടെ റീനൽ ഇമേജിങ് ഏജന്റിന്റെ 1,870 കിറ്റുകൾക്കും തിരിച്ചുവിളിക്കൽ നേരിട്ടു. അതുപോലെ, സൈഡസ് ഫാർമസ്യൂട്ടിക്കൽസ്, അശുദ്ധി കാരണം 8,784 കുപ്പി ആന്റിവൈറൽ മരുന്ന് എന്റകാവിർ ടാബ്‌ലെറ്റുകൾ തിരിച്ചുവിളിച്ചു.

ഇവയിൽ ഏറ്റവും ഗൗരവമായ ക്ലാസ് I തിരിച്ചുവിളിക്കൽ നേരിട്ടത് യൂണികെം ഫാർമസ്യൂട്ടിക്കൽസ് യുഎസ്എ ആണ്. ലേബലിങ്ങിലെ ആശയക്കുഴപ്പം കാരണം 230 കുപ്പി മരുന്നുകളാണ് തിരിച്ചുവിളിച്ചത്. തെറ്റായ മരുന്ന് കഴിക്കുന്നത് കാര്യമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകാൻ സാധ്യതയുള്ളതിനാലാണ് ക്ലാസ് I തിരിച്ചുവിളിക്കലിനെ ഏറ്റവും ഗുരുതരമായി കണക്കാക്കുന്നത്.

Advertisment