രാജാ കൃഷ്ണമൂർത്തിക്കു കുക്ക് കൗണ്ടി രൂത്ത് റോത്സ്റ്റെയിൻ അവാർഡ് നൽകി

New Update
78n n

കുക്ക് കൗണ്ടി ഹെൽത്ത് ഫൗണ്ടേഷൻ ഇന്ത്യൻ അമേരിക്കൻ കോൺഗ്രസ് അംഗം റെപ്. രാജാ കൃഷ്ണമൂർത്തിയെ (ഡെമോക്രാറ്റ്-ഇലിനോയ്) 2024ലെ രൂത്ത് റോത്സ്റ്റെയിൻ അവാർഡ് നൽകി ആദരിച്ചു. കൗണ്ടിയിലെ ആരോഗ്യ പരിപാലനത്തിനു കൃഷ്ണമൂർത്തി നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് അവാർഡ് നൽകുന്നതെന്നു കൗണ്ടി  പ്രസിഡന്റ് ടോണി പ്രെക്ക്വിങ്കിൾ പറഞ്ഞു.

Advertisment

കൗണ്ടി പൊതുജനാരോഗ്യ മേധാവി ആയിരുന്ന രൂത്ത് റോത്സ്റ്റെയിന്റെ മാതൃക അടിസ്ഥാനമാക്കി ആരോഗ്യ രക്ഷ കുറഞ്ഞ ചെലവിൽ ലഭ്യമാക്കാനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുമെന്നു കൃഷ്ണമൂർത്തി പറഞ്ഞു. 

ആർലിംഗ്ടൺ ഹൈറ്റ്സിൽ അർജന്റ് കെയർ സൗകര്യം ഉണ്ടാക്കാൻ $2 മില്യൺ ഫെഡറൽ സഹായം ലഭ്യമാക്കാൻ അദ്ദേഹം പരിശ്രമിച്ചിരുന്നു.


Advertisment