/sathyam/media/media_files/2025/09/06/gvv-2025-09-06-03-38-17.jpg)
ന്യൂ യോർക്കിൽ വാക്‌സിനുകൾ ലഭ്യമാക്കുന്നതിനു ട്രംപ് ഭരണകൂടം സൃഷ്ടിച്ച തടസ്സങ്ങളെ അതിജീവിക്കാനുള്ള നിയമനിർമാണത്തിന് സ്റ്റേറ്റ് അസംബ്ലി അംഗം ജെനിഫർ രാജ്‌കുമാർ മുൻകൈയെടുത്തു. ആരോഗ്യ സെക്രട്ടറി റോബർട്ട് കെന്നഡി ജൂനിയർ കൊണ്ടുവന്ന 'വ്യാജ ശാസ്ത്രം' തള്ളി ഫാർമസികളിൽ വാക്സീൻ കുറിപ്പടി പോലുമില്ലാതെ ലഭ്യമാക്കാനാണ് നീക്കമെന്ന് അവർ വ്യക്തമാക്കി.
"ഇതിൽ രാഷ്ട്രീയമൊന്നുമില്ല, ശാസ്ത്രം മാത്രം," ഡെമോക്രാറ്റിക് നേതാവ് പറഞ്ഞു.
റോബർട്ട് എഫ്. കെന്നഡി സീനിയർ വാക്സീൻ ആക്സസ് ആക്ട് എന്നാണ് ബില്ലിനു പേരിട്ടിട്ടുള്ളത്.
ആരോഗ്യ വിഷയങ്ങളിൽ രാഷ്ട്രീയ ഇടപെടൽ ഒഴിവാക്കി ജനങ്ങൾക്കു സംരക്ഷണം നൽകാനാണ് ലക്ഷ്യമെന്നു രാജ്‌കുമാർ പറഞ്ഞു. "ന്യൂ യോർക്ക് സാമാന്യ ബുദ്ധിയും ആരോഗ്യ നിയമങ്ങളും അനുസരിച്ചു പ്രവർത്തിക്കും. നമുക്ക് ആവശ്യമുള്ളത് നമ്മൾ ഉറപ്പാക്കണം."
ഭാവിയിൽ മറ്റു രോഗപ്രതിരോധ വാക്‌സിനുകൾ ട്രംപ് ഭരണകൂടം തടയുന്നത് നേരിടാൻ ഈ ബിൽ സഹായിക്കുമെന്നും അവർ പറഞ്ഞു.
റോബർട്ട് കെന്നഡി സീനിയർ രാജ്യത്തിനു മികച്ച നേതൃത്വം നൽകിയിരുന്നുവെന്നും അവർ ഓർമിച്ചു