രാജ്‌മോഹൻ ഉണ്ണിത്താന്‌ മിഷിഗണിൽ സ്വീകരണം നൽകും

New Update
ioc  maiuhji

ഡിട്രോയിറ്റ്: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് മിഷിഗൺ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ കാസർഗോഡ്  എം.പി-യും കോൺഗ്രസ് നേതാവുമായ രാജ്‌മോഹന്‍ ഉണ്ണിത്താന് മിഷിഗണിൽ സ്വീകരണം നല്കും. ആഗസ്റ്റ് 21 വ്യാഴാഴ്ച്ച വൈകിട്ട് 7 മണിക്ക് കാന്റൺ ഒതെന്റിക്ക ഇന്ത്യൻ കുസീനിൽ (Authentica Indian Cuisine, 42070 Ford Rd, Canton Township, MI 48187) വെച്ച് നടക്കുന്ന സ്വീകരണ സമ്മേളനത്തിൽ വിവിധ സാമൂഹിക സാംസ്കാരിക സംഘടന നേതാക്കൾ പങ്കെടുക്കും.

Advertisment

അവതരണ ശൈലി കൊണ്ടും ഭാഷാ നൈപുണ്യം കൊണ്ടും ഇന്ത്യൻ രാഷ്ട്രീയവും കേരള രാഷ്ട്രീയവും കൃത്യമായി അവതരിപ്പിക്കുവാൻ കഴിവുള്ള കോൺഗ്രസ് നേതാവാണ് രാജ്‌മോഹൻ ഉണ്ണിത്താൻ. ആനുകാലിക ഇന്ത്യൻ രാഷ്ട്രീയ സാഹചര്യങ്ങളെ അടിസ്ഥാനമാക്കി അദ്ദേഹം നടത്തുന്ന പ്രഭാഷണം കേൾക്കുവാനും ചർച്ചയിൽ പങ്കെടുക്കുവാനും ഏവരെയും സ്വാഗതം ചെയ്യുന്നതായി ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് മിഷിഗൺ ചാപ്റ്റർ ഭാരവാഹികൾ അറിയിച്ചു.

അലൻ ചെന്നിത്തല

Advertisment