/sathyam/media/media_files/2025/12/24/v-2025-12-24-04-53-25.jpg)
റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥിയാവാൻ മത്സരിച്ച വിവേക് രാമസ്വാമി ഉൾപ്പെടെ പല പ്രമുഖ ഇന്ത്യൻ അമേരിക്കൻ നേതാക്കളും മാഗാ പ്രസ്ഥാനത്തിൽ വർധിച്ച ആക്രമണങ്ങൾ നേരിടുന്നുവെന്നു റിപ്പോർട്ട്. അടിസ്ഥാന വിഷയം വംശീയത തന്നെ.
ഒഹായോ ഗവർണർ സ്ഥാനത്തേക്കു മത്സരിക്കുന്ന രാമസ്വാമിക്കു അദ്ദേഹം പ്രീതിപ്പെടുത്താൻ ശ്രമിക്കുന്ന യാഥാസ്ഥിതിക വിഭാഗങ്ങളിൽ നിന്നു മോശപ്പെട്ട അനുഭവങ്ങൾ ഉണ്ടാവുന്നു എന്നതാണ് വാസ്തവം. യാഥാസ്ഥിതികർ മുൻവിധികൾ, തീവ്രവാദം, ഗൂഢാലോചന എന്നിവയുടെ അടിസ്ഥാനത്തിലുള്ള ആക്രമണം നടത്തുകയാണെന്നു രാമസ്വാമി ടേണിംഗ് പോയിന്റ് നടത്തിയ അമേരിക്കഫെസ്റ്റിൽ കഴിഞ്ഞയാഴ്ച്ച പറഞ്ഞു.
അദ്ദേഹം പ്രസ്ഥാനത്തിന്റെ മുൻനിര നേതാവുമാണ്. എന്നാൽ യാഥാസ്ഥിതിക പ്രസ്ഥാനം കുടിയേറ്റക്കാരെയും ഇന്ത്യൻ അമേരിക്കൻ പൗരന്മാരെയും ആക്രമണത്തിനു ലക്‌ഷ്യം വയ്ക്കുന്നു എന്നതാണ് സംഭവിക്കുന്നത്. വംശീയതയും തീവ്രവാദവും അംഗീകരിക്കുന്ന കാലത്തോളം പ്രസ്ഥാനത്തിനു ഭാവി ഉണ്ടാവില്ലെന്നു രാമസ്വാമി താക്കീതു നൽകുന്നുണ്ട്.
വൈസ് പ്രസിഡന്റ് ജെ ഡി വാൻസിന്റെ ഇന്ത്യൻ ഭാര്യ ഉഷയ്ക്കു നേരെയുള്ള ആക്രമണങ്ങളെ രാമസ്വാമി രൂക്ഷമായി വിമർശിക്കയുണ്ടായി.
പ്രസ്ഥാനം തീവ്രവാദ ശബ്‌ദങ്ങൾ കേട്ടിരുന്നാൽ അതിനു ധാർമികമായോ രാഷ്രീയമായോ നിലനിൽക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
തീവ്രവാദിയായ യാഥാസ്ഥിതിക നിരീക്ഷകൻ നിക്ക് ഫ്യൂവന്റസ് ഹിറ്റ്ലറുടെ ആരാധകനാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. "അത്തരക്കാർക്കു ഈ പ്രസ്ഥാനത്തിന്റെ ഭാവിയിൽ പങ്കുണ്ടാവില്ല. ഇക്കാര്യം വ്യക്തമായി മടികൂടാതെ പറയാൻ തയാറില്ലാത്തവർക്കു നേതൃത്വ നിരയിലും സ്ഥാനമില്ല."
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us