രാമസ്വാമി നാലു മാസം കൊണ്ട് $9.7 മില്യൺ സമാഹരിച്ചു, ഒഹായോ ഗവർണർ മത്സരത്തിൽ കുതിപ്പ്

New Update
Bghbv

ഒഹായോ ഗവർണർ സ്ഥാനത്തേക്കുള്ള മത്സരത്തിൽ പ്രവേശിച്ച ഇന്ത്യൻ അമേരിക്കൻ വിവേക് രാമസ്വാമി നാലു മാസം കൊണ്ട് $9.7 മില്യൺ സമാഹരിച്ചെന്നു റിപ്പോർട്ട്. റിപ്പബ്ലിക്കൻ പ്രൈമറിയിൽ മുൻനിരക്കാരനായ രാമസ്വാമിയുടെ വിജയസാധ്യത വർധിക്കുന്നു എന്നതാണ് അതിന്റെ സൂചന. ഇപ്പോഴത്തെ ഗവർണർ മൈക്ക് ഡിവൈൻ 2021ൽ രണ്ടാം തവണ മത്സരിക്കുമ്പോൾ ആദ്യ ഘട്ടത്തിൽ പിരിച്ചത് വെറും $3 മില്യൺ ആണ്.

Advertisment

കഴിഞ്ഞ വർഷം റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയാവാനുള്ള മത്സരത്തിൽ പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി സ്വദേശിയായ രാമസ്വാമി $30 മില്യൺ ഇറക്കിയിരുന്നു. ഇപ്പോൾ സമാഹരിച്ച പണത്തിൽ അദ്ദേഹത്തിന്റെ സ്വന്തം സംഭാവന ഇല്ലെന്നു കാമ്പയ്ൻ പറയുന്നു.

ഫെബ്രുവരിയിൽ മത്സരം പ്രഖ്യാപിച്ച ബയോടെക് സംരഭകൻ സംസ്ഥാനമൊട്ടാകെ പ്രചാരണത്തിൽ മുഴുകിയിരിക്കയാണ്. ഇപ്പോൾ ലഭിച്ച പിന്തുണയ്ക്ക് അദ്ദേഹം നന്ദി പറഞ്ഞു: "റെക്കോർഡിട്ട സഹായത്തിനു നന്ദി. ഒഹായോവിനെ നമ്മൾ കൂടുതൽ ഉയരങ്ങളിലേക്കു നയിക്കും."

മത്സരത്തിൽ കരുത്താനായിരുന്ന എതിരാളി അറ്റോണി ജനറൽ ഡേവ് യോസ്റ് പിന്മാറിയതും രാമസ്വാമിക്കു മെച്ചമായിട്ടുണ്ട്.

Advertisment