Advertisment

ഹിന്ദു വിശ്വാസം ആവേശമായെന്നു രാമസ്വാമി;  ദൈവം ഒരു ദൗത്യം ഏൽപിച്ചിട്ടുണ്ട്

New Update
wfryuiopp

ന്യൂയോർക്ക് : ഹിന്ദു വിശ്വാസം തനിക്കു യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ആവേശം പകർന്നുവെന്നു വിവേക് രാമസ്വാമി. യുഎസിൽ വിശ്വാസവും കുടുംബവും കഠിനാധ്വാനവും ദേശഭക്തിയും അംഗീകരിക്കപ്പെടുന്ന അവസ്ഥ ഉണ്ടാവണം എന്നതാണ് പ്രസിഡന്റായാൽ തന്റെ ലക്‌ഷ്യം. 

Advertisment

റിപ്പബ്ലിക്കൻ പാർട്ടിയുടെ വിലക്കു അവഗണിച്ചു ഫാമിലി ലീഡർ ഫോററത്തിൽ പ്രസംഗിക്കയായിരുന്നു രാമസ്വാമി. "എനിക്കു സ്വാതന്ത്ര്യം തരുന്നത് ഹിന്ദു മത വിശ്വാസമാണ്," 38 കാരനായ സംരംഭകൻ പറഞ്ഞു. "ഞാൻ ഹിന്ദുവാണ്, ഒരു യഥാർഥ ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു. 

"ദൈവം നമുക്കെല്ലാം ഓരോ ദൗത്യങ്ങൾ നൽകിയിട്ടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ആ ദൗത്യം നിറവേറ്റേണ്ടതു നമ്മുടെ ധാർമിക കടമയാണ്. ദൈവം നമ്മിൽ വസിക്കുന്നതു കൊണ്ട് നമ്മളെല്ലാം തുല്യരാണ്." 

പാരമ്പര്യ മൂല്യങ്ങൾ കാത്തു സൂക്ഷിക്കുന്ന കുടുംബത്തിലാണ് താൻ ജനിച്ചു വളർന്നതെന്നു പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി സ്വദേശിയായ രാമസ്വാമി പറഞ്ഞു. "കുടുംബമാണ് അടിസ്ഥാനമെന്ന് മാതാപിതാക്കൾ എന്നെ പഠിപ്പിച്ചു.  മാതാപിതാക്കളെ ആദരിക്കണം, വിവാഹം പവിത്രമാണ്. പരസ്ത്രീ ബന്ധം തെറ്റാണ്. വിവാഹ മോചനം പാടില്ല എന്നിങ്ങനെയുള്ള കാര്യങ്ങൾ പഠിപ്പിച്ചു. 

ഹിന്ദുക്കളും ക്രിസ്ത്യാനികളും ദൈവത്തിന്റെ മൂല്യങ്ങൾ പങ്കിടുന്നവരാണെന്നു അദ്ദേഹം പറഞ്ഞു. 

 

 

 

#vivek ramaswami
Advertisment