വിദ്യാഭ്യാസ രംഗത്തെ വീഴ്ചകൾ യുഎസ് സമ്പദ് വ്യവസ്ഥയ്ക്കു വെല്ലുവിളിയെന്നു രാമസ്വാമി

New Update
Nbbh

ദുർബലമായ അമേരിക്കൻ വിദ്യാഭ്യാസം രാജ്യത്തു സാമ്പത്തിക വെല്ലുവിളികൾക്കു കാരണമാകുന്നുവെന്നു വിവേക് രാമസ്വാമി. അത് തിരുത്തണമെന്നു ഒഹായോ ഗവർണർ സ്ഥാനത്തേക്കു മത്സരിക്കുന്ന ഇന്ത്യൻ അമേരിക്കൻ റിപ്പബ്ലിക്കൻ നേതാവ് പറഞ്ഞു.

Advertisment

"നമ്മുടെ സാമ്പത്തിക പ്രശ്നങ്ങളുടെ പ്രധാനപ്പെട്ട ഒരു കാരണം കെ-12 വിദ്യാഭ്യാസത്തിൻ്റെ പരാജ ചൈനയിൽ ഗ്രേഡ് മൂന്നിൽ പഠിക്കുന്ന കുട്ടിയുടെ നിലവാരമേയുള്ളൂ ഇവിടെ ഗ്രേഡ് ഏഴിൽ പഠിക്കുന്ന കുട്ടിക്ക്. അത് തിരുത്തേണ്ടത് നമ്മുടെ ധാർമിക കടമയാണ്."

യുഎസിൽ വിദ്യാർഥികളുടെ നിലവാരം ഇടിയുന്നതായി അടുത്തിടെ ദേശീയ ഡാറ്റ കാണിച്ചിരുന്നു. 2024ലെ 'നാഷനൽ റിപ്പോർട്ട് കാർഡി'ൽ പറഞ്ഞത് ഗ്രേഡ് 12ൽ പഠിക്കുന്ന കുട്ടികൾ മാത്സിലും വായനയിലും ഏറ്റവും താഴെയാണ് എന്നാണ്.

മാത്ത്സിൽ 22%, വായനയിൽ 35% എന്നാണ് നില.ഗ്രേഡ് എട്ടിലുള്ളവർ സയൻസിൽ ദുർബലരായി കണ്ടു.

മഹാമാരിയുടെ നീണ്ടു നിൽക്കുന്ന പ്രത്യാഘാതങ്ങൾ ഇക്കാര്യത്തിൽ പ്രസക്തമായി കണ്ടു. നിരന്തരം ക്ലാസിൽ കയറാതിരിക്കുന്നത് മറ്റൊരു പ്രശ്ന‌മാണ്. സംസ്ഥാന തലത്തിൽ ഫണ്ടിംഗ് കുറഞ്ഞിട്ടുമുണ്ട്.

ഗവർണർ മത്സരത്തിൽ രാമസ്വാമി വിദ്യാഭ്യാസം ഒ പ്രധാന വിഷയമാക്കിയിട്ടുണ്ട്. ഈ രംഗത്തെ മാതൃകയായി ഒഹായോവിനെ മാറ്റുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്യുന്നു

Advertisment