പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുന്ന ലഹരിമരുന്ന് എലികൾ കഴിക്കുന്നതായി ഹൂസ്റ്റൺ മേയർ

author-image
പി പി ചെറിയാന്‍
Updated On
New Update
Jtgb

ഹൂസ്റ്റൺ : പൊലീസ് സ്റ്റേഷനിലെ തെളിവ് മുറിയിൽ കയറി കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിമരുന്ന് കഴിച്ച് എലികൾ. ഇതേ തുടർന്ന് നൂറുകണക്കിന് കേസുകൾ തടസ്സപ്പെടുന്നതായി ഹൂസ്റ്റൺ മേയർ ജോൺ വിറ്റ്മയർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Advertisment

‘400,000 പൗണ്ട് കഞ്ചാവാണ് പല കേസുകളിലായി പിടിച്ചെടുത്ത് പൊലീസ് തെളിവ് മുറികളിൽ സൂക്ഷിച്ചിട്ടുണ്ട്. ഇവ എലികൾ കഴിക്കുന്നു എന്ന് ഹൂസ്റ്റൺ മേയർ പറഞ്ഞു.

1200 ട്രാവിസിലെ നാർക്കോട്ടിക് എവിഡൻസ് റൂമിൽ നിന്നും എലികൾ ലഹരിമരുന്ന് കഴിക്കുന്നതായി പരാതി ലഭിച്ചതായി ഹാരിസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫിസിലെ ജനറൽ കൗൺസൽ ജോഷ്വ റെയ്സ് പറഞ്ഞു.

ഇത് ഒരു ഹൂസ്റ്റണിലെ മാത്രം പ്രശ്‌നമല്ല, ദേശീയ പ്രശ്‌നമാണെന്ന് റെയ്സ് പറഞ്ഞു. 1990 മുതൽ ഈ പ്രശ്‌നം നിലനിൽക്കുന്നതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

Advertisment