3,000 മെഡലുകളോടെ യുഎസ് ഒളിംപിക്‌സ് ചരിത്രത്തിൽ റെക്കോർഡിട്ടു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
fbdfbjfbksfnsl

ഒളിംപിക്സിൽ 3,000 മെഡൽ നേടിയ ആദ്യ രാജ്യമായി യുഎസ്.  ചൊവാഴ്ചയാണ് പാരീസ് ഒളിംപിക്സിൽ ഈ ചരിത്രം കുറിച്ചത്. വനിതകളുടെ 100 മീറ്റർ ബാക്കസ്ട്രോക്ക് ഫൈനലിൽ ആയിരുന്നു അത്. മത്സരത്തിൽ റീഗൻ സ്മിത്ത് വെള്ളിയും കാതറൈൻ ബെർക്കോഫ്‌ വെങ്കലവും നേടി.

Advertisment

ബെർകോഫിന്റെ മെഡൽ യുഎസിന്റെ 3,000 തികച്ചെന്നു യുഎസ് ഒളിംപിക് കമ്മിറ്റി പറഞ്ഞു. 

മറ്റൊരു രാജ്യവും 1,000 കടന്നിട്ടില്ലെന്നു ഇ എസ് പി എൻ പറഞ്ഞു. ചൊവാഴ്ച കിട്ടിയ മെഡലുകൾ നീന്തലിൽ മാത്രം യുഎസിന് 600 തികച്ചു. രണ്ടാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയയുടെ ഇരട്ടി.

Advertisment